Header 1 vadesheri (working)

ആളില്ലാതെ ആഗോള അയ്യപ്പ സംഗമ വേദി

Above Post Pazhidam (working)

പത്തനംതിട്ട : പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി. പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി. മൂന്നു വേദികളിലും വിഷയ വിദഗ്ധർ ഏറെ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു സദസിലുണ്ടായിരുന്നത്. 30,000 അടി വിസ്തീർണ്ണം ഉള്ള പ്രധാന വേദിയിൽ 3500 കസേരകൾ. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ കസേരകളിലേറിയ പങ്കും ശൂന്യമായിരുന്നു. ദേവസ്വം ജീവനക്കാരായിരുന്നു സ്ഥലം പിടിച്ചവരിൽ ഏറെയൂം. ആഗോള അയ്യപ്പ സംഗമത്തിന്റെ കാതലായി മന്ത്രിയടക്കം പറഞ്ഞിരുന്നത് മൂന്ന് വേദികളിലായി നടക്കുന്ന ചർച്ചകളെക്കുറിച്ച് ആയിരുന്നു. ആൾക്കൂട്ടം കുറഞ്ഞെങ്കിലും സംഗമം വൻ വിജയമെന്ന് ദേവസ്വം ബോർഡും മന്ത്രിയും അവകാശപ്പെട്ടു.

First Paragraph Rugmini Regency (working)

ശബരിമല വികസനത്തിനാണെന്ന് പറയുമ്പോഴും കൈ വിട്ടു പോയ ഹിന്ദു വോട്ടുകൾ തിരികെ എത്തിക്കലാണ് ആഗോള അയ്യപ്പ സംഗമം വഴി സർക്കാർ ലക്ഷ്യമിടുന്നത്. എൻ എസ്‌ എസ്‌ പങ്കാളിത്തം നേട്ടമാണെങ്കിലും യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ് മൂലത്തിലെ തിരുത്തിൽ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയും മൗനത്തിൽ ആയിരുന്നു. സംഗമത്തിൽ നിന്ന് വിട്ട് നിന്ന കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. യുവതി പ്രവേശന വിധി നടപ്പാക്കാൻ തിടുക്കം കാട്ടി കൈ പൊള്ളിയ സർക്കാർ ഭക്തർക്കൊപ്പം എന്ന സന്ദേശം നല്കാൻ കൂടിയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. യുവതി പ്രവേശന കാലത്ത് തെരുവിൽ സമരം നയിച്ച എൻ എസ്‌ എസ്‌ പങ്കാളിത്തം ആണ് സർക്കാരിന്റെ വലിയ രാഷ്ട്രീയ നേട്ടം.

എന്നാൽ യുവതി പ്രവേശന നിലപാട് തിരുത്തുമോ, അന്നത്തെ കേസ് പിൻവലിക്കുമോ തുടങ്ങിയ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മൗനം തുടർന്നു. യോഗി ആദിത്യ നാതിന്റെ കത്ത് നേട്ടമായി സർക്കാർ ഉയർത്തുമ്പോൾ അത് സിപിഎം-ബിജെപി ബന്ധത്തിന്റ തെളിവാണെന്നു കോൺഗ്രസ് ആരോപിക്കുന്നു. വൻ തുക മുടക്കിയുള്ള സംഗമത്തിൽ തമിഴ് നാട് ഒഴികെ മറ്റ് സംസ്ഥാനങ്ങൾ മുഖം തിരിച്ചത് തിരിച്ചടിയായി. സംഗമത്തിലൂടെ ഉരുത്തിരിഞ്ഞു വന്ന നിർദ്ദേശങ്ങൾക് സ്പോൺസർ ഷിപ്പ് വഴി പണം കണ്ടെത്തലാണ് ലക്ഷ്യം. ഏതിനൊക്കെ കോടതി അനുമതി കിട്ടും എന്നത് അടുത്ത വെല്ലു വിളി. ആഗോള സംഗമത്തിന്റെ പേരിൽ പമ്പയിൽ നടന്നത് പി ആർ പരിപാടി എന്ന ആക്ഷേപവും ശക്തം.

Second Paragraph  Amabdi Hadicrafts (working)