Header 1 vadesheri (working)

കത്താത്ത തെരുവ് വിളക്കുകൾ , മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയിലെ തെരുവു വിളക്കുകൾ അറ്റകുറ്റ പണികൾ കൃത്യമായി ചെയ്യാത്തതിനാൽ നഗര സഭ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല .നഗരസഭയിലെ കൗൺസിലർമാർ നിരന്തരമായി പരാതികൾ ഉന്നയിച്ചിട്ടും പരിഹാരം കാണാത്ത അധികൃതരുടെ ധിക്കാരപരമായ നിലപാടിനെതിരെ
നഗരസഭ ഓഫീസിനു മുന്നിൽ യു ഡി എഫ് കൗൺസിലർമാർ മെഴുകു തിരി കത്തിച്ചു പിടിച്ചു പ്രതിഷേധിച്ചു.

First Paragraph Rugmini Regency (working)

പ്രതിഷേധ സമരത്തിന് കൗൺസിലർമാരായ കെ പി ഉദയൻ , കെ പി എ റഷീദ്, ബി വി ജോയ് , സി എസ് സൂരജ് , കെ എം മെഹറൂഫ്, അജിത അജിത്ത് , ഷിൽവ ജോഷി , ജീഷ്മ സുജിത് എന്നിവ നേതൃത്വം നൽകി.