
ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു . ദേവസ്വം ചെയർമാനും മാണി വിഭാഗം അംഗം മനോജ് ബി നായരുമാണ് പരസ്യമായി ഏറ്റു മുട്ടുന്നത് ,

ഗുരുവായൂരിൽ ദേവസ്വം സംഘടിപ്പിക്കുന്ന ഒരു ചടങ്ങിലും മനോജ് ബി നായർ പങ്കെടുക്കുന്നില്ല , ദേവസ്വത്തിന്റെ അഭിമാന പുരസ്കാരങ്ങളിൽ ഒന്നായ ക്ഷേത്ര കലാ പുരസ്‌കാരം തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിക്കുന്ന ചടങ്ങിൽ നിന്നും പോലും മനോജ് ബി നായർ വിട്ടു നിന്നു അന്ന് ക്ഷേത്ര നടയിൽ ഉണ്ടായിരുന്ന അദ്ദേഹം മേല്പത്തൂർ ആഡിറ്റോറിയ [പരിസരത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല

.
തന്റെ മുറിയിയ്‌ൽ കയറി അതിക്രമം കാണിച്ച ചെയർമാന്റെ പി എക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പാലാ അംഗം ഭരണ സമിതിയുമായി നിസഹകരണ സമരത്തിൽ ആയത് . ദേവസ്വം ഭരണ സമിതിയിൽ ആദ്യമായാണ് മാണി വിഭാഗത്തിന് അംഗത്വം നൽകുന്നത് . അത് ഇപ്പോൾ ഇടത് പക്ഷത്തിന് തലവേദനയായി മാറി