
കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് ചാവക്കാട് , കടപ്പുറം, ഒരു മനയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതി അംഗവും മുൻ എം.പിയുമായ ടി.എൻ. പ്രതപാൻ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. സുജിത്തിനെ മർദ്ദിച്ച കുറ്റക്കാരായ പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടില്ലങ്കിൽ അവരെ തെരുവിൽ നേരിടുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു.
ചാവക്കാട് മണ്ഡലം പ്രസിഡണ്ട് കെ.വി.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. സെക്രട്ടറി നൗഷാദ് ആറ്റു പറമ്പത്ത്, ഗുരുവായൂർ ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത്, കെ. നവാസ്, കെ.എച്ച് ഷാഹുൽ ഹമീദ്, എച്ച്.എം. നൗഫൽ, കെ.വി. സത്താർ ,പി.വി. ബദറുദ്ധീൻ, നൗഷാദ് കൊട്ടിലിങ്ങൽ,സി.മുസ്താഖ് അലി, കെ.ജെ, ചാക്കൊ, കെ.വി.യൂസഫ് അലി, കെ.എം. ഷിഹാബ്,അനീഷ് പാലയൂർ, ടി.എച്ച് റഹീം, എം.എസ് ശിവദാസ്, സി.കെ. ബാലകൃഷ്ണൻ, ബേബി ഫ്രാൻസിസ്, പി.കെ. കബീർ എന്നിവർ എന്നിവർ സംസാരിച്ചു.
