Header 1 vadesheri (working)

പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്ക് വാറണ്ട്.

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂരുള്ള ഊർക്കോലിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലെ വിധി പ്രകാരം പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമ, ഫ്രിഡ്ജിൻ്റെ വില 18,900 രൂപയും പുറമെ 10,000 രൂപയും നൽകേണ്ടതുണ്ടായിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമം വകുപ്പ് 72 പ്രകാരം എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

First Paragraph Rugmini Regency (working)