Post Header (woking) vadesheri

കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ ഭക്തരെത്തി , വൈദ്യുതാലങ്കാരത്തിൽ പിശുക്കുകാട്ടി ദേവസ്വം . .

Above Post Pazhidam (working)

ഗുരുവായൂർ : കണ്ണന്റെ പിറന്നാൾ ആഘോഷത്തിന് ക്ഷേത്ര നഗരിയിലേക്ക് ഭക്തർ ഒഴുകിയെത്തുന്നു . ഭക്തരെ വരവേല്ക്കാൻ ദേവസ്വം വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത് .. ശനിയാഴ്ച വൈകീട്ട് തന്നെ ഭക്തർ ക്ഷേത്ര നടകൾ കയ്യടക്കി . പുലർച്ചെ ഉള്ള ദർശനത്തിനായി ആയിരങ്ങളാണ് വൈകിട്ട് തന്നെ വരിയിൽ സ്ഥാനം പിടിച്ചത് .

Ambiswami restaurant

പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളിലും അതിന് സമീപം ഉയർന്ന താൽക്കാലിക പന്തലിലുമായി ഒരേ സമയം 800 ൽ പരം ആളുകൾക്ക് ഭക്ഷണം കഴിക്കാൻ കഴിയും , തെക്കേ നടയിലെ ഗുരുവായൂരപ്പൻ ഹാളിലും സമീപത്തെ താൽക്കാലിക പന്തലിലുമായി 1300 പേർക്കും അടക്കം 2100 പേർക്കും ഒരേ സമയം ഭക്ഷണം കഴിക്കാൻ ഉള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത് .

ഭക്ഷണം കഴിക്കുന്നവർക്ക് വരിയിൽ നിൽക്കാൻ ക്ഷേത്ര കുളത്തിന് വടക്ക് ഭാഗത്ത് വിശാലമായ പന്തൽ ആണ് തയ്യാറാക്കിയിട്ടുള്ളത് .അത് പോലെ കിഴക്കേ നടയിലും വിപുല മായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്, ഞായറാഴ്ച നൂറ്റമ്പതോളം വിവാഹങ്ങൾ ആണ് ശീട്ടാക്കിയിട്ടുള്ളത് അതിന് പ്രത്യേക സൗകര്യങ്ങളും ചെയ്തിട്ടുണ്ട് .. വിവാഹ പാർട്ടികളോടെ നേരത്തെ തന്നെ വിവാഹം നടത്താൻ ദേവസ്വം അഭ്യർത്ഥി ച്ചിട്ടുണ്ട് പലരും നേരത്തെ തന്നെ താലി കെട്ടി തിരക്കിൽ നിന്നും ഒഴിയാമെന്നു ദേവ്‌സ്വത്തിന് ഉറപ്പും നൽകിയിട്ടുണ്ട് .

Second Paragraph  Rugmini (working)

അതെ സമയം കണ്ണന്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിൽ പതിവ് പോലെ ഉണ്ടാകാറുള്ള വൈദ്യുതി അലങ്കാരത്തിന് ഇത്തവണ ദേവസ്വം പിശുക്കു കാണിച്ചതായി ആക്ഷേപം .വളരെ ശുഷ്ക്കിച്ച രീതിയിലാണ് ഈ വര്ഷം വൈദ്യുതാലങ്കാരം ദേവസ്വം ചെയ്തത് . എല്ലാ വർഷവും ഉണ്ടാകാറുള്ള വൈദ്യുതി അലങ്കാ രം കാണാൻ വേണ്ടി പരിസര പ്രാദേശികളിൽ എത്തിയ ഭക്തർ നിരാശയോടെ ആണ് മടങ്ങിയത് ..ചെമ്പൈ സംഗീതോൽ ശവത്തിന്റെ ജൂബിലി, സംസ്ഥാനം ഒട്ടാകെ ആഘോഷിക്കാൻ . ഓടി നടക്കുന്ന ഭരണ സമിതിക്ക് ഇതൊന്നും അന്വേഷിക്കാൻ സമയം കിട്ടിയിട്ടുണ്ടാകില്ല എന്നാണ് ഭക്തർ ആശ്വാസം കൊള്ളുന്നത് . .