Post Header (woking) vadesheri

നഗരസഭയുടെ വാഹനങ്ങൾ ഓടിയിരുന്നത് ഫിറ്റ്നസും; ഇൻഷുറൻസും ഇല്ലാതെ, അപകടത്തിൽ പെട്ടപ്പോൾ കട്ടപ്പുറത്തേറ്റി

Above Post Pazhidam (working)

ചാവക്കാട് : ഫിറ്റ്നസ് സർട്ടിഫിക്കറ്റോ , ഇൻഷുറൻസോ ഇല്ലാതെ ഓടിയിരുന്ന ചാവക്കാട് നഗര സഭയുടെ രണ്ട് ടാക്ടറുകൾ ഒടുവിൽ കട്ടപ്പുറത്ത് കയറ്റി , മാലിന്യം നീക്കം ചെയ്തിരുന്ന ടാക്ടറുകൾക്കാണ് ഒടുവിൽ നഗര സഭ വിശ്രമം നൽകിയത് . മാലിന്യം നീക്കം ചെയ്തിരുന്ന ട്രാക്ടറുകളിൽ ഒന്ന് വ്യാഴാഴ്ച ദേശീയ പാതയിൽ അപകടത്തിൽ പെട്ടിരുന്നു . പരപ്പിൽ താഴത്തെ മാലിന്യ നിക്ഷേപ സ്ഥലത്ത് മാലിന്യം തള്ളി തിരിച്ചു വരികയായിരുന്നു വരികയായിരുന്ന ട്രാക്റ്റർ ദേശീയ പാതയിലെ സർവീസ് റോഡിൽ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചി രുന്നു .

Ambiswami restaurant

പരപ്പിൽ താഴത്ത് നിന്നും വൺവേ തെറ്റിച്ചു വന്ന ട്രാക്റ്റർ ആണ് അപകടത്തിൽ പെട്ടത്. വൺവേ പാലിച്ചാൽ കൂടുതൽ ദൂരം ഓടി കൂടുതൽ ഇന്ധനം വേണ്ടി വരുമെന്നുള്ള നഗര സഭ ഉദ്യോഗസ്ഥരുടെ അതി ബുദ്ധിയാണ് വൺവേ തെറ്റിച്ചു ഓടിക്കാൻ ഡ്രൈവർ തയാറായത് എന്ന വിവര മാണ് പുറത്തു വരുന്നത്. വാഹനത്തിനു ഫിറ്റ്നസും ഇൻഷുറൻസും ഇല്ല എന്ന വിവരവും ഡ്രൈവറോട് അധികൃതർ മറച്ചു വെച്ചു ..ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിച്ചത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ് .

Second Paragraph  Rugmini (working)

ഈ വാഹനം അപകടത്തിൽ പെട്ട് ആർക്കെങ്കിലും ജീവഹാനി സംഭവിക്കുകയാണെങ്കിൽ . അതിനെ ഉത്തരവാദിത്വം ഡ്രൈവറുടെ തലയിൽ വരുമായിയുന്നു .ഡ്രൈവറുടെ വീട്ടുകാരുടെ പ്രാർത്ഥനയാകാം . ഗുരുതരമായ അപകടത്തിൽ ഈ വാഹനം പെടാതിരുന്നത് .എന്നാണ് നഗര സഭയിലെ മറ്റു ജീവനക്കാർ അടക്കം പറയുന്നത് . നഗര സഭയിൽ കുത്തഴിഞ്ഞ ഭരണമാണ് നടക്കുന്നതെന്നും അത് കൊണ്ടാണ് ഒരു വർഷം മുൻപ് ഫിറ്റ്നസ് കാലാവധിയും , ഒരു മാസം മുൻപ് ഇൻഷുറൻസ് പരിരക്ഷയും കഴിഞ്ഞ വാഹനങ്ങൾ റോഡിൽ ഓടിക്കാൻ ഉദ്യോഗസ്ഥർ ധൈര്യം കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് കെ വി സത്താർ ആരോപിച്ചു

Third paragraph

അപകടത്തിൽ പെട്ട വാഹനംആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ നഗര സഭ അധികൃതർ ഒളിപ്പിച്ച ഇടത്തു പോയി, വാഹനത്തിന്റെ വീഡിയോ ചിത്രീകരിച്ച പ്രാദേശിക ചാനൽ പ്രവർത്തകനെതിരെ നഗര സഭ അധ്യക്ഷ ഭീഷണി പെടുത്തിയതായി ആരോപണം ഉണ്ട് . വാഹനം സൂക്ഷിച്ചിരുന്ന സ്ഥലത്തെ വനിതാ ജീവനക്കാരി യുടെ അനുമതി ഇല്ലാതെ യാണ് വാഹനത്തിന്റെ വീഡിയോ ചിത്രീകരിച്ചത് . അത് കൊണ്ട് ആ വനിതാ ജീവനികാരിക്ക് പരാതി ഉണ്ടത്രേ . . പോലീസ് നടപടികൾ വരെ വീഡിയോ ചിത്രീകരിക്കാൻ പൊതുജനങ്ങൾക്ക് അവകാശ മുണ്ടെന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളപ്പോഴാണ് പൊതുജനത്തിന്റെ നികുതി വാങ്ങി ദൈന്യ ദിന കാര്യങ്ങൾ നടത്തുന്ന നഗര സഭയുടെ വസ്തുക്കളുടെ വീഡിയോ എടുക്കുമ്പോൾ കുരു പൊട്ടുന്നത് ,

വനിതാ ജീവനക്കാരി ആയതിനാൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിൽ നഗര സഭ പോലീസിൽ പരാതി നൽകിയാലും അതിശയിക്കാനില്ല ., പ്രദേശത്തെ പൊതു പ്രവർക്കെതിരെ സ്ഥിരമായി വക്കീൽ നോട്ടീസ് അയച്ച് ഭയപെടുത്തുക എന്നത് നഗര സഭയുടെ സ്ഥിരം പരിപാടിയാണത്രെ ..അസഹിഷ്ണുത ഇല്ലാത്ത സംസ്ഥാന ഭരണാധികാരികൾക്ക് പഠിക്കുകയാണ് പ്രാദേശിക ഭരണ കൂടവും , ഇവർ എല്ലാവരും മാതൃകയാകുന്നത്‌ ഉത്തര കൊറിയൻ ഏകാധിപതിയെ ആണോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല . .