
എൻ.സി.പി [എസ് ] ബ്ലോക്ക് കൺവെൻഷൻ

ഗുരുവായൂർ : എൻ.സി.പി [എസ് ] ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ആർ.ടി.എ. ഗഫൂർ അദ്ധ്യക്ഷതവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിനിന്ന് എം എസ് സി ഫുഡ്സയൻസ് & ടെക്നോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അർഷ വിനോദിനെ ആദരിച്ചു.

സംസ്ഥാന സെക്രട്ടറി അഡ്വ : രഘു കെ മാരാത്ത്, ജില്ലാ പ്രസിഡണ്ട് സി.എൽ. ജോയ്, ജില്ല ട്രഷറർ സി. കെ. രാധാകൃഷ്ണൻ , അഡ്വ : കെ.വി.മോഹനകൃഷ്ണൻ, എം.കെ. ഷംസുദ്ദീൻ,കെ.ആർ. സുനിൽകുമാർ, അലിക്കുട്ടി വാലിയിൽ, എ.എസ് .ഷിഹാബ്, നിഷ വർമ്മ, ജാബിർ തുടങ്ങിയവർ സംസാരിച്ചു.
