Post Header (woking) vadesheri

ദേശീയ പാത എടക്ക ഴിയൂരിൽ ബസ് ഇടിച്ച് പുത്തൻപള്ളി സ്വദേശി മരിച്ചു

Above Post Pazhidam (working)

ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂരില്‍ ബസ്് കയറാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിനടിയില്‍പ്പെട്ട് ഗൃഹനാഥന്‍ മരിച്ചു. മലപ്പുറം പുത്തന്‍പള്ളി നരണിപ്പുഴ സ്വദേശി ചേക്കുണ്ണി(68)യാണ്്് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം.

Ambiswami restaurant

ചാവക്കാട്- പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംആര്‍എസ് ബസ് ആണ് അപകടത്തില്‍പെട്ടത്. എടക്കഴിയൂര്‍ കാജാ കമ്പനി സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ഓവര്‍ ബ്രിഡ്ജു ഭാഗത്ത് നിന്നും ബസില്‍ കയറാന്‍ ചേക്കുണ്ണി ഓടിവരുന്നതിനിടെയാണ് അപകടം.

എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടനെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: റുഖിയ. മക്കള്‍:ഷരീഫ്, റഷീദ്, സലീന, ഹൈറുന്നിസ, സൗഫിയ. മരുമക്കള്‍: അബൂബക്കര്‍, അഷ്റഫ്, ലത്തീഫ്, സുബീന, ജസീന. ഖബറടക്കം വ്യാഴാഴ്ച 8.30-ന് നരണിപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Second Paragraph  Rugmini (working)