Header 1 vadesheri (working)

സ്‌കൂട്ടര്‍ വൈദ്യുതി തൂണിലിടിച്ച് കള്ള് ഷാപ്പ് മാനേജർ  മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കള്ള് ഷാപ്പ് മാനേജർ മരിച്ചു. മാണിക്കത്ത്പ്പടി ജനകീയ റോഡില്‍ പുളിക്കല്‍ പരേതനായ ശേഖരന്റെയും സുമതിയുടേയും മകന്‍ മനോജാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മാണിക്കത്തുപടിയിലാണ് അപകടം ഉണ്ടായത്.

First Paragraph Rugmini Regency (working)

തലക്ക് പരിക്കേറ്റ മനേജിനെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പുത്തമ്പല്ലി മുളങ്കൂട് കള്ള് ഷാപ്പിലെ മാനേജരായിരുന്നു മനോജ്. ഭാര്യ: ലിമി, മക്കള്‍: നക്ഷത്ര, വേദ.