Header 1 vadesheri (working)

മെഡി സെപ്പിനെതിരെ കെ പി എസ് റ്റി എ സായാഹ്ന ധർണ നടത്തി

Above Post Pazhidam (working)

ചാവക്കാട്:  സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കൊള്ളയടിക്കുന്ന മെഡിസെപ്പ് പദ്ധതിക്കെതിരെ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ കെ പി എസ് റ്റി എ സായാഹ്ന ധർണ്ണ നടത്തി. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ കെ വി ഷാനവാസ് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് ശ്രീകുമാർ കെ കെ അധ്യക്ഷത വഹിച്ച യോഗ ത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ജയ്സൺ,റൈജു, ജീജോ,സുജ, എച്ച് എം ഫോറം കൺവീനർ സൈമൺ,ജില്ലാ ഭാരവാഹികളായ സാജു എ ഡി, ജീൽസൺ, മോഹിത് തുടങ്ങിയവർ സംസാരിച്ചു. നജീബ് സ്വാഗതവും ലാൽബാബു നന്ദിയും പറഞ്ഞു.