
കാപ്പ പ്രതി മോഷണ കേസിൽ അറസ്റ്റിൽ.

ചാവക്കാട്: കാപ്പാ നിയമം ചുമത്തി ഒരു വര്‍ഷത്തേക്ക്ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ആളെ മോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയറ വീട്ടില്‍ സുല്‍ഫിക്കറി(40)നെയാണ് ചാവക്കാട് എസ്എച്ച് ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്്. എടക്കഴിയൂരിലെ അയ്യപ്പ സ്റ്റോഴ്‌സ് എന്ന മിനി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നാണ് ചൊവ്വാഴ്ച ഉച്ചക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ അഷ്റഫിന്റെ ശ്രദ്ധ മാറ്റി പണം സൂക്ഷിക്കുന്ന മേശയില്‍നിന്ന്ഇയാള്‍ 31,000 രൂപ മോഷ്ടിച്ചത്

സ്ഥാപനത്തിന്റെ ഉടമ സിജിത്ത് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം. പരാതിയെ തുടര്‍ന്ന് സിസിടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടിക്കാന്‍ കഴിഞ്ഞത്. പൊന്നാനിയില്‍നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു വര്‍ഷത്തേക്ക് കാപ്പാ പ്രകാരം ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ആളാണ് പ്രതിയെന്ന് മനസിലായത്. അനുമതിയില്ലാതെ ജില്ലയില്‍ പ്രവേശിച്ചതിന് മറ്റൊരു കേസ് കൂടി ഇയാളുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 18 കേസുകള്‍ ഇയാളുടെ പേരിലുണ്ട്. എസ്.ഐ. ശരത് സോമന്‍, പ്രൊബേഷന്‍ എസ്ഐ വിഷ്ണു നായര്‍, എസ്ഐ. ഫൈസല്‍, ജിഎസ് സിപിഒ ഷിഹാബ്, സുബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്്.
