
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സമ്മേളനം സമാപിച്ചു

ഗുരുവായൂർ : പഞ്ചാരമുക്ക് മസ്ജിദ് ബൈത്തുന്നൂറിൽ ചാവക്കാട് ആളൂർ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് പോഷക സംഘടനാ സമ്മേളനം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പി.വി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. വയോജന സംഘടനാ പ്രസിഡന്റ് ഫിറോസ് ഹംസ, യുവജന സംഘടനാ പ്രസിഡന്റ് താഹിർ അഹ്‌മദ്, അബ്ദുൾ ഖാദർ ആളൂർ മുറബ്ബിമാരായ ഗുലാം അഹ്‌മദ് ചേലക്കര, ഫാഹിൻ അഹ്‌മദ് പാലക്കാട്, ഗുലാം അഹ്‌മദ് കൊല്ലം, എന്നിവർ സംസാരിച്ചു.

സമ്മേളനത്തിന്റെ സമാപന യോഗത്തിൽ മാധ്യമ സുഹൃത്തുക്കളെയും, ദീർഘാകാലമായി സേവന രംഗത്തുള്ള മുതിർന്ന പൗരനായ ഹംസ മാസ്റ്റ്റെയും, ഗ്രന്ഥശാലാ പ്രവർത്തകരെയും ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിവിധ കായിക വൈഞാനിക മത്സര വിജയികൾക്ക് സമ്മാനം നൽകി.