
ശ്രീ അയ്യൻകാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡിസിന്റെ വാർഷിക ആഘോഷം

കോവളം :വെങ്ങാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡിസിന്റെ 20ആം വാർഷിക ആഘോഷവും 3ആമത് പ്രതിഭ പുരസ്‌കാര വിതരണവും നടന്നു. ശ്രീ അയ്യൻകാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡിസ് പ്രസിഡന്റ് ഷാബു ഗോപി നാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് മുൻ കേന്ദ്രമന്ത്രി കൊടികുന്നിൽ സുരേഷ് എം പി ഉൽഘാടനം ചെയ്തു.

അഡ്വ എം വിൻസെന്റ് എം എൽ എ, മുൻ എം എൽ എ അഡ്വ ബി സത്യൻ , ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, വെങ്ങാനൂർ വാർഡ് കൗൺസിലർ സിന്ധു വിജയൻ, ജെ എൻ യൂ പ്രൊഫ: ഡോ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ എ കെ ഹരികുമാർ സ്വാഗതവും സമിതി ചെയർമാൻ എ ജെ സുക്കാർണോ കൃതജ്ഞതയും പറഞ്ഞു. പ്രസിദ്ധ നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിക്ക് ചടങ്ങിൽ വച്ച് 3ആമത് പ്രതിഭ പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിൽ പങ്കെടുത്ത വീശിഷ്ട്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു.
