Header 1 vadesheri (working)

പാനയോഗം വാദ്യകലാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ ആചാര്യന്‍ ഗോപി വെളിച്ചപ്പാട് അനുസ്മരണവും പാനയോഗം വാദ്യകലാ പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും നടന്നു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

മേള പ്രാമാണികന്‍ പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷനായി. ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം സദനം വാസുദേവന് തന്ത്രി സമ്മാനിച്ചു. ചങ്കത്ത് ബാലന്‍ നായര്‍ പുരസ്‌കാരം രാമചന്ദ്രന്‍ പുത്തന്‍വീട്ടില്‍,എടവന മുരളീധരന്‍ പുരസ്‌കാരം കോട്ടയ്ക്കല്‍ കോട്ടയ്ക്കല്‍ പ്രസാദ്,കല്ലൂര്‍ ശങ്കരന്‍ പുരസ്‌കാരം പരപ്പില്‍ വേലായുധന്‍,അകമ്പടി രാധാകൃഷ്ണന്‍ നായര്‍ പുരസ്‌കാരം കലാമണ്ഡലം ഹരിനാരായണന്‍ എന്നിവര്‍ക്കും വിതരണം ചെയ്തു.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സുരേന്ദ്രന്‍ വെളിച്ചപ്പാടിനേയും ശ്രീധരന്‍ വെളിച്ചപ്പാടിനേയും മോഹന്‍ദാസ് ഏലത്തൂരിനേയും കൊച്ചുനാരായണിയമ്മയേയും കമലാക്ഷിയമ്മയേയും ആദരിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, ശശി വാറണാട്ട്,കെ.പി.ഉദയന്‍,ശോഭ ഹരിനാരായണന്‍,ബാലന്‍ വാറണാട്ട്,രവി ചങ്കത്ത്,ഗുരുവായൂര്‍ ജയപ്രകാശ്, ഷൺമുഖൻ തെച്ചിയിൽ പ്രഭാകരൻ മണ്ണൂർ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)

സ സംസ്ഥാന സർക്കാർ പുരസ്ക്കാരം ലഭിച്ച മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, മഹാത്മ കെ.കരുണാകരൻ സ്മാരക പുരസ്ക്കാരം നേടിയ കെ.പി.ഉദയൻ എന്നിവരെ ഗുരുവായൂരിന്റെ സ്നേഹാദരം നൽകി അനുമോദിച്ചു-വിവിധ കലാകാരന്മാരുടെ സംഗമ വേദിയായിആരവവും, ആഹ്ലാദവും പങ്കിട്ടവേദിയിൽ ചികിത്സാ ധനസഹായ വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ എടവന ,ദേവിദാസ് എടവന ,മുരളി അകമ്പടി , പ്രഭാകരൻ മൂത്തേടത്ത്, രാജൻ കോക്കൂർ, ഇ.ഹരീഷ് ,രാജൻ കലാമണ്ഡലം, രാമകൃഷ്ണൻ ഇളയത്, കല്ലൂർ ബാബു, കല്ലൂർ സുരേഷ്, ജയൻ മേനോൻ , ഒ.വി.രാജേഷ്, ചന്ദ്രൻ പി.ടി, കെ.നാരായണൻ നായർ , കെ.രവികുമാർ എന്നിവർ നേതൃത്വം നൽകി