Post Header (woking) vadesheri

വയനാട് ദുരന്തം, എൻസിസി കേഡറ്റുകൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായ ദുരന്തത്തിൻ്റെ വാർഷിക ദിനമായ ഇന്ന് മരണപ്പെട്ടവരുടെയും
ഭൂമിനഷ്ടപ്പെട്ടവരുടെയും ഭീതിതമായ ഓർമ്മകൾ നെഞ്ചേറ്റിക്കൊണ്ട് എൻസിസി കേഡറ്റുകൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു മാതൃകയായി. തൃശൂർ സെവൻ കേരള ഗേൾസ് ബറ്റാലിയൻ്റെകീഴിലുള്ള ഗുരുവായൂർ ലിറ്റിൽഫ്ലവർകോളേജിലെ എൻസിസി കേഡറ്റുകളാണ് വേറിട്ട ശ്രദ്ധാഞ്ജലിയുമായി രംഗത്തെത്തിയത്.

Ambiswami restaurant

യുദ്ധത്തിൽ ഉപയോഗിക്കുന്ന തോക്കുകൾക്ക് മുകളിൽ കുനിഞ്ഞ ശിരസുമായാണ്
ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ദുരന്തബാധിതരുമായ എല്ലാവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ജെ ബിൻസി അധ്യക്ഷത വഹിച്ച യോഗത്തിൽ 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻസിസി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു വയനാട് ദുരന്തത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു .സെവൻ കേരള ഗേൾസ് ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ ലെഫ്റ്റനൻ്റ് മിനി റ്റി ജെ വയനാട് ജനതക്കുള്ളഐക്യദാർഡ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സിനിയർ അണ്ടർ ഓഫീസർ ലക്ഷ്മിപ്രിയ. ജൂനിയർ ഓഫീസ് നിരഞ്ജന വീ’ട്ടി ,ൽ സീനിയർ കേഡറ്റുകളായ ശ്രീലക്ഷ്മി സി, സുമന്യ പി കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേഡറ്റുകളിൽ കാരുണ്യത്തിൻ്റെ നല്ലപാഠം രചിക്കനാണ് ഇത്തരം ആദരവുകൾ സംഘടിപ്പിക്കുന്നത് എന്ന് ലഫ്റ്റനൻ്റ് മിനി.ടി ജെ പറഞ്ഞു.

Second Paragraph  Rugmini (working)