Post Header (woking) vadesheri

അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർഥികളെ അനുമോദിച്ചു.

Above Post Pazhidam (working)

ചാവക്കാട് – തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ പഠനം മികച്ചതാക്കാം എന്ന വിഷയത്തിൽ ഡോ.സിറാജ് പി. ഹുസ്സെൻ  മോട്ടിവേഷൻ ക്ലാസ് എടുത്തു. കേരളസ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീർ ചടങ്ങ് ഉൽഘാടനം ചെയ്തു,

Ambiswami restaurant

ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പി.കെ. രാധാകൃഷ്ണൻ, മണത്തല മുദരിസ് ഡോ.അബ്ദുൽ ലത്തീഫ് ഹൈത്തമി, ട്രസ്റ്റ് മെമ്പർമാരായ കെ.കെ.സിദ്ധീഖ്, പി.കെ.അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.പി.സകറിയ സ്വാഗതവും, ചീഫ് കോ ഓഡിനേറ്റർ ടി.എം.മൊയ്ദീൻഷ നന്ദിയും പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ പഠനം മികച്ചതാക്കാം എന്ന വിഷയത്തിൽ ഡോ.സിറാജ് പി. ഹുസ്സെൻ  മോട്ടിവേഷൻ ക്ലാസ് എടുത്തു.

ഓഫീസ് സെക്രട്ടറി ഷാഹിന, സബ്ബ് കമ്മറ്റി മെമ്പർമാരായ റ്റി.കെ.കോയ, സഫർഖാൻ, പി.എം.നാസർ, പി.എം.അഷ്ക്കർ, ടി.കെ.ബഷീർ, കെ.പി.മർസൂഖ്, ഷെമീറ, ആബിദ പേള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Second Paragraph  Rugmini (working)