Post Header (woking) vadesheri

സൂററ്റ് വിമാന താവളത്തിൽ വൻ സ്വർണ വേട്ട, ദമ്പതികൾ പിടിയിൽ

Above Post Pazhidam (working)

മുംബൈ : വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് ഇവരെ സിഐഎസ്എഫ് പിടികൂടിയത്. ദുബൈയിൽ നിന്നാണ് ദമ്പതികൾ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ ചുറ്റിയാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ അന്താരാഷ്ട്ര ടെർമിനലിൽ പരമ്പരാഗത വസ്ത്രം ധരിച്ച് മധ്യവസ്കരായ ദമ്പതികൾ എത്തിയത്”

Ambiswami restaurant

ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഗുജറാത്തി ദമ്പതികൾ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഇരുവരുടെ നടക്കുന്നതിലെ അസാധാരണ രീതിയും വയറിനു ചുറ്റുമുള്ള ചെറിയ വീക്കവും സംശയത്തിനിടയാക്കി. ഇവരുടെ സ്വാഭാവിക ശരീരഘടനയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലെ ഇവരുടെ നടത്തവും പെരുമാറ്റവുമെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും അളവിൽ സ്വർണം ലഭിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. 

പുരുഷൻ ഷർട്ടും ട്രൗസറും ധരിച്ചിരുന്നത്. സ്ത്രീ സൽവാർ സ്യൂട്ടും ധരിച്ചിരുന്നു. അവരുടെ മധ്യഭാഗത്തും മുകൾ ഭാഗത്തും വിദഗ്ധമായി കെട്ടിയ നിലയിലാണ് ആകെ 28 കിലോ സ്വർണ്ണ പേസ്റ്റ് കണ്ടെത്തി. സ്ത്രീയുടെ പക്കലിൽ 16 കിലോയും പുരുഷന്റെ പക്കലിൽ 12 കിലോയും സ്വർണം കണ്ടെത്തി. പേസ്റ്റിന്റെ സാന്ദ്രതയുടെ അടിസ്ഥാനത്തിൽ, ശുദ്ധമായ സ്വർണ്ണം 20 കിലോയിൽ കൂടുതലായിരിക്കുമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ വേട്ടയാണിതെന്ന് സംഭവത്തെക്കുറിച്ച് അറിയാവുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Second Paragraph  Rugmini (working)