Header 1 vadesheri (working)

എൽ എഫ് കോളേജിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ.

Above Post Pazhidam (working)

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളജ് (ഓട്ടോണോമസ്) ഗുരുവായൂരിൽ ലിറ്റിൽ ഫ്ലവർ സെന്റർ ഫോർ ഇൻനൊവേഷൻ ആൻഡ് എന്റർപ്രണറ്ഷിപ്പ് (LFCIE), IQAC, IIC എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്‌കിൽ ഡെവലപ്പ്മെന്റ് സെൻ്ററിനും ‘Woven Flames: The Art of Wick’ ശിക്ഷണ ശില്പശാലയ്ക്കും പ്രാരംഭം കുറിച്ചു.

First Paragraph Rugmini Regency (working)

2025 ജൂലൈ 18-ന് ഉച്ചക്ക് 1 മണിക്ക് കോളേജിലെ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിനിധികൾ പങ്കെടുത്തു.
ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറായ ഷിനോജ് കെ എ ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. ജെ. ബിൻസി അധ്യക്ഷയായി.

സ്ത്രീശാക്തീകരണത്തിന് മികച്ച മാതൃകയായ വെളിച്ചം സ്റ്റോർ (തെയ്യങ്ങാട്, പൊന്നാനി) യുമായുള്ള സഹകരണത്തിൽ സംഘടിപ്പിച്ച ഈ ശില്പശാല, വിദ്യാർത്ഥിനികളെ സ്വയം തൊഴിൽ ആരംഭിക്കാൻ പ്രേരിപ്പിക്കുന്നതിന് മികച്ച വേദിയായിത്തീർന്നു. പരിപാടിക്ക് ഡോ. ജെസി ഇ ജെ (LFCIE കോർഡിനേറ്റർ), ഡോ. സിതാര കെ ഉറുമ്പിൽ (IQAC കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.

Second Paragraph  Amabdi Hadicrafts (working)


സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്ന പദ്ധതികളുടെ ഭാഗമായി പരിശീലനം നൽകിയ ഈ സംരംഭം, വിദ്യാർത്ഥികളിലെ സംരംഭകത്വ ശേഷികളെ വളർത്തുന്നതിനും തൊഴിൽസാധ്യതകൾ കണ്ടെത്തുന്നതിനും വഴിയൊരുക്കും.