
ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണത്തിൽ പ്രതിഷേ ധിച്ചു.

മലപ്പുറം: ജില്ലയിലെ കാലടി കുടുംബാ രോ ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശ പ്രവർത്തകർക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു.കാലടി ഗ്രാമപഞ്ചായത്തിലെ മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അപേക്ഷ അന്വേഷിക്കാൻ ചെന്ന ആരോഗ്യ പ്രവർത്തകരായ ഹെൽത്ത് ഇൻസ്പെക്ടറേയും ആശാ വർക്കറെയും മുറിയിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിക്കെതിരെ രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ യോഗം ചേർന്ന് പ്രതിഷേധിച്ചത്.

ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പത്തോളം വിവിധ സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർക്കെതിരെ ശാരീരീകമായും മാനസികമായും സോഷ്യൽ മീഡിയ വഴിയും വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വിവിധ ആരോഗ്യസൂചികകളിൽ പിന്നോക്കം നിൽക്കുന്ന മലപ്പുറം ജില്ലയിൽ മാനുഷികവിഭവശേഷിയും മറ്റു ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലവും വീർപ്പുമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തിരമായി ജീവനക്കാരുടെ വിവിധ തസ്തികകൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.നിപ്പ, ഡെങ്കി, തുടങ്ങിയ മറ്റു സാംക്രമിക രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫീൽഡ് തല പ്രവർത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കപ്പെടണം. ജില്ലാ അധീകരികളിൽ നിന്നുമുള്ള വിവിധ ശിക്ഷാ നടപടികളും റിവ്യു മീറ്റിംങ്ങുകളും ജീവനക്കാരുടെ മേൽ അമിത മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.
ഈ സാഹചര്യത്തിലാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെ സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങളിൽ കൂട്ടായ്മയുടെ ഭാഗമായി ക്രിയാത്മകമായ ഇടപെടലുകളുണ്ടാവും.കേരള ഗവർൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ ), കേരള ഗവർൺമെൻ്റ് ഫാർമസീസ്റ്റസ് അസോസ്സിയേഷൻ (കെ.ജി.പി.എ), കേരള ഗവർൺമെൻ്റ് ഓപ്റ്റോ മേട്രീസ്റ്റസ് അസോസിയേഷൻ (കെ.ജി.ഒ.എ ), കേരള ഹെൽത്ത് ഇൻസ്പെക്ടഴ്സ് യൂണിയൻ (കെ.എച്ച്.യു), കേരള ഹെൽത്ത് സർവീസസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസ്സോസിയേഷൻ (കെ.എച്ച്.എസ്.എം.എസ്.എ) കേരള ഹെൽത്ത് സർവ്വീസസ്- ലബോറട്ടറി ടെക്നീഷ്യൻസ് അസോസിയേഷൻ (കെ.എച്ച്.എസ്.എൽ.ടി.എ) കേരള ഗവൺമെൻ്റ് ഡെൻ്റൽ മെക്കാനിക്ക് സ് അസോസ്സിയേഷൻ (കെ.ജി.ഡി.എം.എ), കേരള ഗവണ്മെൻ്റ് നഴ്സസ് അസ്സോസിയേഷൻ (കെ.ജി.എൻ.എ) കേരള ഗവൺമെൻ്റ് റേഡിയോഗ്രാഫർ സ് അസ്സോസിയേഷൻ (കെ.ജി.ആർ.എ), കേരള ഗവൺമെൻ്റ് ഡെൻ്റൽ ഹൈ ജിനിസ്റ്റ് അസ്സോസിയേഷൻ (കെ.ജി.ഡി.എച്ച്.എ), കേരള ഗവൺമെൻ്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സസ്& സൂപ്പർവൈസേഴ്സ് യൂണിയൻ (കെ.ജി.ജെ.പി.ച്ച്.എൻ& എസ്.യു.) തുടങ്ങിയ വിവിധ ആരോഗ്യ സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.പ്രതികൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
