Post Header (woking) vadesheri

മുനക്കക്കടവ് അഴിയിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി,രണ്ടുപേർ രക്ഷപ്പെട്ടു

Above Post Pazhidam (working)

ചാവക്കാട്  : മുനക്കകടവ് അഴിമുഖത്ത് കേരിയർ വള്ളം മറിഞ്ഞു  ഒരാളെ കാണാതായി രണ്ടുപേർ രക്ഷപ്പെട്ടു.നാട്ടിക സ്വദേശിയുടെ സേനാപതി എന്ന വള്ളത്തിന്റെ കേരിയർ വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് അഴിമുഖത്ത് മറിഞ്ഞത് 

Ambiswami restaurant

വള്ളത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു രണ്ടുപേർ ബംഗ്ലാവ് കടവിലേക്ക് നീന്തി രക്ഷപ്പെട്ടതായി വിവരം. വള്ളത്തിൽ ഉണ്ടായിരുന്ന വലപ്പാട് പഞ്ഞമ്പിള്ളി സ്വദേശി അൻസിൽ എന്നയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടലിൽ ശക്തമായ കാറ്റും മഴയും ആണ് മുനക്കകടവ് കോസ്റ്റൽ ബോട്ടും, മത്സ്യതൊഴിലാളിയുടെ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി തിരച്ചിൽ നടത്തുന്നു.