Header 1 vadesheri (working)

പാലയൂരിൽ തർപ്പണ തിരുനാളിന് തുടക്കമായി

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ഇന്ന് വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു .ദിവ്യ ബലിക്കും, കൂടു തുറക്കൽ ശുശ്രുഷകൾക്കും തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞൂർ ജെയ്സൺ കൂനമ്പ്ലാക്കൽ കാർമികത്വം വഹിച്ചു.

First Paragraph Rugmini Regency (working)

തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ്  ഡോ ഡേവിസ് കണ്ണമ്പുഴ, അസി.വികാരി ഫാ ക്ലിന്റ് പാണെങ്ങാടൻ എന്നിവർ സന്നിഹിതനായിരുന്നു.ഉച്ചക്ക് 2 മണിയോടുകൂടി ആരംഭിച്ച അമ്പ്, വള,ശൂലം എഴുന്നള്ളിപ്പ് രാത്രി 10 മണിക്ക് സമാപിക്കും.തുടർന്ന് വർണ്ണമഴയും, മെഗാ ബാൻഡ് മേളവും അരങ്ങേറും .ഇടവകയിലെ പ്രവാസികൾ ചേർന്നൊരുക്കിയ ദീപാലങ്കാരവും തിരുനാളിന് വ്യത്യസ്തമാർന്ന മനോഹാരിതയേകി, ട്രസ്റ്റിമാരായ ഹൈസൺ പി എ,ഫ്രാൻസിസ് ചിരിയംകണ്ടത്ത്,സേവ്യർ വാകയിൽ ചാക്കോ പുലിക്കോട്ടിൽ,തിരുനാൾ ജനറൽ കൺവീനർ ഷാജു ടി ജെ എന്നിവർ നേതൃത്വം നൽകി.

ഞായറാഴ്ച കാലത്തു 6:30 ന്റെ ദിവ്യബലിക്ക് ശേഷം ഉച്ചക്ക്‌ 1:30വരെ ഊട്ട് നേർച്ച ഭക്ഷണവും, നേർച്ച പായസവും പാർസൽ ആയി ലഭിക്കുമെന്നു പാർസൽ കൺവീനർ എൻ എൽ ഫ്രാൻസിസ് അറിയിച്ചു.രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് റവ ഫാ ജോയ് പുത്തൂർ മുഖ്യ കർമികത്വവും, റവ. ഡോ. ഷിജോ ചിരിയകണ്ടത്ത് തിരുനാൾ സന്ദേശവും നൽകും.ഉച്ച തിരിഞ്ഞ് 2 മണിക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകർമികത്വം നൽകുന്ന സമൂഹ മാമ്മോദീസ ഉണ്ടായിരിക്കുന്നതാണ്.വരുന്ന ഭക്തജനങ്ങൾക്കായി വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും, നേർച്ചപാക്കറ്റുകൾ ലഭിക്കുമെന്ന് സി ഡി ലോറൻസ് അറിയിച്ചു.5:30 ന്റെ ദിവ്യബ റവ ഫാ ദിജോ ഒലക്കെങ്കിൽ മുഖ്യ കർമികത്വം നൽകും.തുടർന്ന് തിരുനാൾ പ്രദക്ഷിണംണം പാലയൂർ ജൂതൻ ബസാറിലേക്ക് നടക്കും. ആഘോഷമായ തിരുനാൾ പ്രദക്ഷണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ തോമസ് വാകയിൽ അറിയിച്ചു.പ്രദക്ഷിനത്തിന് ശേഷം മലബ്രോസ് ക്ലബ്‌ ഒരുക്കുന്ന പൂഞ്ഞാർ നവാദര ബാൻഡ് ടീം അവതരിപ്പിക്കുന്ന ബാൻഡ് വാദ്യ മേളം ഉണ്ടായിരിക്കും,തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് ആന്റോ പാലയൂർ ഒരുക്കുന്ന പാലാ കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിൽ ഗാനമേളയും ഉണ്ടായിരിക്കും.ചാർളി സി സി, വിൻസെന്റ് സി വി ,മീഡിയ പാലയൂർ മഹാ സ്ലീഹ എന്നിവരും കമ്മിറ്റി അംഗങ്ങളും തിരുനാൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

Second Paragraph  Amabdi Hadicrafts (working)