
ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ: വി ടി ബലറാം

ചാവക്കാട് : കേരളത്തിൻ്റെ ആരോഗ്യ മേഖല ഇന്ന് വെൻ്റിലേറ്ററിലാണെന്നും മെഡിക്കൽ കോളേജ് മുതൽ ആരോഗ്യ കേന്ദ്രങ്ങൾ വരെ സർവ്വത്ര കെടുകാര്യസ്ഥതയാണെന്നും കെ.പി സി സി വൈസ് പ്രസിഡണ്ട് അഡ്വ വി ടി ബൽറാം അഭി പ്രായപ്പെട്ടു.

ആരോഗ്യ മേഖലയിലെ സർക്കാർ അവഗണനക്കും അനാസ്ഥക്കും എതിരെ കെ പി സി സി ആഹ്വാനപ്രകാരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചാവക്കാട് താലൂക്ക് ആശുപത്രി ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ടി ബൽറാം.
സമരത്തിന് മുന്നോടിയായി നേതാക്കളുമൊത്ത് ആശുപത്രി സന്ദർശിച്ച വി ടി ബൽറാം ചാവാക്കാട് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവും, ഡയാലിസിസ് സൗകര്യങ്ങളുടെ കുറവും ചോദിച്ചറിഞ്ഞു. ഈ വീഴ്ചക്ക് കഴിഞ്ഞ 4 തവണയായി വിജയിക്കുന്ന ഇടതുപക്ഷ എം എൽ എ മാർ ഉത്തരവാദികളാണെന്നും വി ടി ബൽറാം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി കെ ജമാലുദ്ദീൻ, ആർ രവികുമാർ, കെ.വി സത്താർ, പി. വി ബദറുദ്ദീൻ, കെ. പി ഉദയൻ, ഇർഷാദ് ചേറ്റുവ, എച്ച് എം നൗഫൽ, ഒ.കെ ആർ മണികണ്ഠൻ, കെ.ജെ ചാക്കോ, നളിനാക്ഷൻ ഇരട്ടപ്പുഴ, ബീന രവിശങ്കർ, ബാലൻ വാറനാട്ട്, കെ.എം ഇബ്രാഹിം, പി കെ രാജേഷ് ബാബു, എം എസ് ശിവദാസ് , സി എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ആശുപത്രി റോഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ.എച്ച് ഷാഹുൽ ഹമീദ്, വിജയകുമാർ അകമ്പടി , ആർ.കെ നൗഷാദ്,ഹരി എം വാരിയർ,സക്കീർ കരിക്കയിൽ, അനീഷ് പാലയൂർ , ശിവൻ പാലിയത്ത്,പീറ്റർ പി വി , സി ജെ റെയ്മണ്ട് , ടി.വി കൃഷ്ണദാസ്, ജലീൽ മുതുവട്ടൂർ, നാസർ കടപ്പുറം, എ.കെ ബാബു, ഷാലിമ സുബൈർ, വി.എസ് നവനീത്, ഓ ആർ പ്രതീഷ്, എം.ജി ഘോഷ്, തുളസിദാസ്, ബൈജു തെക്കൻ എന്നിവർ നേതൃത്വം നൽകി.