
പണിമുടക്കിന്റെ മറവിൽ ഹോട്ടൽ തകർത്തു, അഞ്ച് പേർ അറസ്റ്റിൽ.

ഗുരുവായൂർ : പടിഞ്ഞാറെ നടയിലുള്ള സൗപർണിക ഹോട്ടൽ തല്ലിത്തകർത്ത അഞ്ചു പ്രതികളെ ഗുരുവായൂർ ടെമ്പിൾ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.

സി പി എം പ്രവർത്തകരായ കാരക്കാട് കാക്കാട്ട് അപ്പുകുട്ടൻ മകൻ രഘു (49), മാവിൻ ചുവട് പുതുവീട്ടിൽ അബ്ദുൾ ഖാദർ മകൻ മുഹമ്മദ് നിസാർ (50),ഇരിങ്ങപ്പുറം കുളങ്ങര ചന്ദ്രൻ മകൻ സുരേഷ് ബാബു( 38) തിരുവെങ്കിടം പണങ്ങോടത്ത് ഗംഗാധരൻ മകൻ പ്രസാദ് 40, പാലുവായ് വടശ്ശേരി കുമാരൻ മകൻ ലുട്ടു എന്ന് വിളിക്കുന്ന അനീഷ് 45 എന്നിവരെയാണ് ടെംപിൾ പോലിസ് അറസ്റ്റ് ചെയ്തത്
പ്രതികളെ പിടികൂടിയ സംഘത്തിൽ ടെംപിൾ സി ഐ. ജി. അജയകുമാർ, എസ് ഐ പ്രീതബാബു, എ എസ് ഐ മാരായ അഭിലാഷ്, സാജൻ വിനയൻ, പോലീസുകാരായ ശ്രീനാഥ്, ഗഗേഷ്, റമീസ്, ജോയ് ഷിബു, അനൂപ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ചാവക്കാട് കോടതിയിൽ ഹാജരാക്കി.
