
വധശ്രമ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.

ചാവക്കാട് : വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. തളിക്കുളം എടശ്ശേരി മണക്കാട്ടു പടി രാജീവന്റെ മകൻ സിജിൽ രാജ് (22)ആണ് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സി എൽ.ഷാജു വി ന്റെയും ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിമൽ വി. വി. യുടെയും മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ പിടികൂടി .

കഴിഞ്ഞ മാസം ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സിക്കായി വന്ന ചാവക്കാട് സ്വദേശിയായ യുവാക്കളെ സംഘംചേർന്ന് മർദ്ദിക്കുകയായിരുന്നു. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ് അറസ്റ്റ് ചെയ്തത്
മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു അന്വേഷണ സംഘത്തിൽ ചാവക്കാട് എസ് ഐ ശരത്ത് സോമൻ, പോലീസുകാരായ അനീഷ്, പ്രദീപ്, രജിത്ത് എന്നിവർ ഉണ്ടായിരുന്നു.
