Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ് സൈറ്റ്, ഭാഗവാന് ലക്ഷങ്ങളുടെ നഷ്ടം.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ് സൈറ്റ്. വ്യാജന്റെ വലയിൽ കുടുങ്ങി ഭക്തർ ഗുരുവായൂരപ്പന് ലക്ഷങ്ങളുടെ നഷ്ടം. ഇടക്കിടക്ക് ദേവസ്വത്തിന്റെ സ്വന്തം വെബ് സൈറ്റ് പണി മുടക്കുമ്പോഴാണ് വ്യാജന്മാരുടെ വലയിൽ ഭക്തർ കുടുങ്ങുന്നത്. പല വഴിപാടുകൾക്കും ദേവസ്വം ഈടാക്കുന്ന തിനെ ക്കാൾ കൂടിയ തുകയാണ് വ്യാജൻ വാങ്ങിക്കുന്നത്. അഹസിന് ഗുരുവായൂർ ദേവസ്വം ഈടക്കുന്നത് മൂവായിരം രൂപ ആണെങ്കിൽ വ്യാജൻ ഈടാക്കുന്നത് അയ്യായിരം രൂപ യാണ്. ഉദയാസ്തമന പൂജ യുടെ ബുക്കിങ് വരെ വ്യാജൻ എടുക്കുന്നുണ്ടത്രെ.

First Paragraph Rugmini Regency (working)

ഗുരുവായൂർ ദേവസ്വത്തിന്റ വെബ് സൈറ്റിന്റെ പരി പാലനം സർക്കാർ സ്ഥാപനമായ സി ഡിറ്റിനെ ആണ് ചുമതല പെടുത്തിയിട്ടുള്ളത് ഇതിന് വേണ്ടി ദേവസ്വം കോടി കണക്കിന് രൂപ യാണ് വർഷം തോറും ചില വാക്കുന്നത്. എന്നാൽ മാസം തോറും സി ഡിറ്റിന് നൽകേണ്ട തുക നൽകുന്നതിൽ ദേവസ്വം വീഴ്ച്ച വരുത്തും. മാസങ്ങളോളം പണം കിട്ടാതായാൽ   ദേവസ്വം സൈറ്റ് പ്രവർത്തന രഹിത മാകും. പല പ്രാവശ്യം സി ഡിറ്റ് ദേവസ്വത്തിന് മെയിൽ അയച്ച് പ്രതികരണം ഇല്ലാതാകുമ്പോൾ ആണ് സൈറ്റ് പ്രവർത്തന രഹിത മാകുന്നത്. ദേവസ്വം സൈറ്റ് പ്രവർത്തന രഹിത മാകുമ്പോൾ വ്യാജന്മാർ രംഗപ്രവേശം ചെയ്യും.

ദേവസ്വത്തിന്റെ കമ്പ്യൂട്ടർ കാര്യങ്ങൾ കൈ കാര്യം ചെയ്യുന്നതിന്റെ ചുമതല സിസ്റ്റം അഡ്മിനിസ്റ്റർക്ക് ആണ്. ആ വ്യക്തി ചുമതല കൃത്യമായി ചെയ്യാത്തത് കൊണ്ടാണ് ഇടയ്ക്കിടെ ദേവസ്വം സൈറ്റ് പണിമുടക്കുന്നത്.  ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ആണ് സിസ്റ്റം അഡ്മിനിസ്റ്റേറ്ററെ സെലക്റ്റ്  ചെയ്തത്. മാസങ്ങൾ കഴിഞ്ഞപ്പോൾ ഇയാൾ വ്യാജ സർട്ടി ഫിക്കറ്റ്  നൽകിയാണ് ജോലിയിൽ പ്രസവേശിച്ചതെന്ന് കെ ഡി ആർ ബി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ നിയമന ഉത്തരവ് കെ ഡി ആർ ബി റദ്ദാക്കി ഇതിനെതിരെ ദേവസ്വത്തിന്റെ സഹായത്തോടെ ഇയാൾ ഹൈ ക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയായിരുന്നു വത്രെ ഈ സ്റ്റേ യുടെ പുറത്താണ്  ഇപ്പോഴും ഈ വ്യക്തി ജോലിയിൽ തുടരുന്നത്. 

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ ദേവസ്വത്തിന്റെ ഗുരുതര മായ അനാസ്ഥ യാണ് ഗുരുവായൂരപ്പന് ലക്ഷ ങ്ങളുടെ നഷ്ടവും., ഭക്തർ കബളി പ്പി ക്ക പെടാനും കാരണം എന്നാണ് ഭക്തരുടെ പരാതി.  വ്യാജന്മാർക്ക് പണം ഉണ്ടാക്കാൻ മനഃപൂർവം പ്രതിസന്ധികൾ സൃഷ്ടി ക്കുന്നതാണോ എന്ന സംശയവും ഉയരുന്നുണ്ട്.കാക്ക തൊള്ളയിരം ഭക്ത സംഘടനകളും പ്രതി പക്ഷ സംഘടനകളും ഉണ്ടെങ്കിലും ഇത്തരം കൊള്ളകൾക്കെതിരെ പ്രതികരിക്കാൻ ഇവർക്ക് ആർക്കും സമയം ഇല്ല. പണ്ട് എന്തിനും ഏതിനും പ്രതികരിച്ചിരുന്ന പ്രതികരണ വേദി ഇപ്പോൾ ഫ്രീസറിൽ ആകുക യും ചെയ്തു. ഭഗവാന്റെ പണം ഭഗവാൻ തന്നെ സംരക്ഷി ക്കേണ്ട അവസ്ഥയിൽ ആയി.