
വായന പക്ഷാചരണത്തിന് സമാപനം.

ചാവക്കാട് : നഗരസഭ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപനം എംഎൽഎ .എൻ.കെ. അക്ബർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ കെ.എസ്. ശ്രുതി മുഖ്യാതിഥിയായി.

വൈസ് ചെയർമാൻ കെ.കെ. മുബാറക്
നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ, കൗൺസിലർ എം.ആർ. രാധാകൃഷ്ണൻ, നഗരസഭ ലൈബ്രറിയാൻ പ്രവീണ എം. ടി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . പ്രസന്ന രണദിവേ നന്ദി പറഞ്ഞു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
