Header 1 vadesheri (working)

മദ്രസ്സ അദ്ധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : തൊഴിയൂർ മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ചുവന്നിരുന്ന യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. മന്നലാംകുന്ന്  അൽ അമീൻ റോഡിൽ  വാഴപ്പള്ളി വീട്ടിൽ കമറുദ്ദീൻ മകൻ നബീൽ 25 നെയാണ്  ഗുരുവായൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ ജിൻസൺ ഡോമിനിക്കിന്റെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്തത്

First Paragraph Rugmini Regency (working)

26.06.2025  ജൂൺ, 26 ന് പുലർച്ചെ 06.00 മണിക്ക് തൊഴിയൂർ മദ്രസയ്ക്ക് മുൻവശത്ത് പാർക്ക് ചെയ്തീരുന്ന മലപ്പുറം സ്വദേശിയായ മദ്രസ അധ്യാപകന്റെ ബൈക്ക്  ആണ് മോഷ്ടിച്ചത്. 45 ഓളം സിസിടിവി ക്യാമറകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിൽ  സബ് ഇൻസ്‌പെകറ്റർ മഹേഷ്   എ എസ് ഐ വിപിൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണപ്രസാദ് , സിവിൽ പോലീസ് ഓഫീസർ ജോസ് പോൾ എന്നിവർ ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)