Post Header (woking) vadesheri

ലക്ഷങ്ങളുടെ വെള്ളക്കര കുടിശ്ശിക, ഗുരുവായൂർ നഗര സഭ ജപ്തി ഭീഷണിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ വാട്ടർ അതോറിറ്റിക്കു നൽകാനുള്ള കുടിശ്ശിക തീർക്കാത്തതിനാലും പല തവണളിലായി വാട്ടർ അതോറിറ്റിയും തഹസിൽദാരുടെ ഓഫീസും വിവരം നഗരസഭയെ അറിയിച്ചിട്ടു പോലും യാതൊരു നടപടിയും നഗരസഭ എടുക്കാത്തതിനാൽ ജപ്തി നടപടിക്കൊരുങ്ങുകയാണ് തഹസിൽദാർ.
ഈ കുടിശ്ശിക സംഖ്യ ലക്ഷങ്ങളാണ്
നഗരസഭ ടെണ്ടറിലൂടെ നടത്തിപ്പിനായി നൽകിയ സ്ഥാപനത്തിലെ യാണ് വെള്ളക്കരം .

Arya bhavan inner


2021 വർഷത്തിൽ വാട്ടർ അതോറിറ്റിക്ക് ലക്ഷങ്ങളുടെ കുടിശ്ശിക ഉണ്ട് അത് നഗരസഭ അടക്കണം എന്ന ഒരു അജണ്ട വന്നപ്പോൾ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ വിഷയം കൂടുതലായി ചർച്ചക്കു വെക്കുകയും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിപ്പിനായി സ്വകാര്യ വ്യക്തികൾക്ക് താത്കാലികമായി നടത്താൻ നൽകിയ സ്ഥാപനങ്ങളിലെയാണ് കുടിശ്ശിക വരുത്തിയത് എന്നും കണ്ടെത്തുകയുണ്ടായി ആയതിന്റെ അടിസ്ഥാനത്തിൽ അജണ്ട മാറ്റി വെക്കുകയും ചെയ്തിരുന്നു.

Second Paragraph  Sarovaram(working)

പിന്നീട് പല കൗൺസിൽ യോഗങ്ങളിലും ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ അത് പരിശോധിച്ച് വരുന്നു എന്നും ബാധ്യത തീർക്കാനുള്ള നടപടികൾ എടുക്കുന്നു എന്നുമാണ് ചെയർമാൻ കൗൺസിലിനെ ബോധിപ്പിച്ചിരുന്നത്.
ഇത്രയും വർഷങ്ങളായിട്ടും ആ വിഷയത്തിൽ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നതിന്റെ തെളിവാണ് നഗരസഭയെ ജപ്തി ചെയ്ത് തുക വസൂലാക്കണ്ട നടപടിയുമായി തഹസിൽദാർ മുന്നോട്ടു വന്നത്.
ഈ വിഷയം പൂഴ്ത്തി വെക്കുകയും. ഗുരുവായൂരിലെ നഗരസഭ നിവാസികളെയാകെ കടക്കെണിയിലാക്കുകയും ചെയ്ത നഗരസഭ ചെയർമാനും എൽ ഡി എഫ് ഭരണ സമിതി അംഗങ്ങളും ജനങ്ങളോട് മാപ്പുപറഞ്ഞ് രാജി വെച്ചു പോവുകയുമാണ് വേണ്ടത് എന്ന്  യു ഡി എഫ് ആവശ്യപ്പെട്ടു.

Third paragraph Saravan bhavan


ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം ഉണ്ടായിട്ടു പോലും വിഷയത്തിന്റെ പ്രാധാന്യവും, ഗൗരവവും കണക്കിലെടുത്ത് ഒരു അടിയന്തിര കൗൺസിൽ ചേർന്ന് ചർച്ച ചെയ്യാത്ത ചെയർമാന്റെ നടപടിയിൽ ദുരൂഹതയുണ്ട് ,
ഇന്നത്തെ കൗൺസിലിൽ 57 അജണ്ടകളോടൊപ്പം ഒ രു അജണ്ടയായി കുത്തി കയറ്റി വിഷയത്തെ വളച്ചൊടിക്കാൻ ശ്രമിച്ചപ്പോൾ അതിനെ യു ഡി എഫ് കൗൺസിലർമാർ ചോദ്യം ചെയ്യുകയും ആദ്യ അജണ്ടയായി തന്നെ ഈ വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെടുകയായിരുന്നു.

First Paragraph Jitesh panikar (working)


ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കാലാകാലങ്ങളിലായി തട്ടിപ്പു നടത്തുന്ന ചെയർമാന്റേയും ഭരണസമിതിയുടേയും നടപടികളാണ് ഗുരുവായൂരിൽ കണ്ടുവരുന്നത്.
മാലിന്യമുക്ത ഗുരുവായൂരെന്നു വീമ്പു പറയുമ്പോഴും , പ്രകൃതി സൗഹൃദ നഗരസഭ എന്നുമൊക്കെ പറഞ്ഞ് മന്ത്രിമാരെ സ്വാധീനിച്ച് സംസ്ഥാന അവാർഡുകൾ വാങ്ങി കൂട്ടുമ്പോഴും , യാഥാർത്ഥ്യം അങ്ങകലെയാണ് ,
മാലിന്യം കുമിഞ്ഞു കൂടിയിട്ടും, മൈതാനങ്ങളിൽ ഭൂമിയിലേക്ക് വെള്ളം ഇറങ്ങാതെ റബ്ബർ ഷീറ്റ് വിരിച്ച് ആർട്ടിഫിഷൽ ടർഫ് ഉണ്ടാക്കിയിട്ടും, നഗരസഭാംങ്കണത്തിലെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയിട്ടും, തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാൻ കഴിയാതെ മാസങ്ങളായിട്ടും, നഗരസഭ പ്രദേശത്തെ വെള്ളക്കെട്ടുകൾക്ക് പരിഹാരം ഇല്ലാതെയും സംസ്ഥാന അവാർഡുകൾ നേടിയവർക്ക് ഗുരുവായൂരിലെ ജനങ്ങളെ കടക്കെണിയിലാക്കിയ എൽ ഡി എഫ് ഭരണ സമിതിക്ക് ഒരു സംസ്ഥാന അവാർഡു കൂടി നൽകുകയാണ് യു ഡി എഫ് കൗൺസിലർമാർ.
കെ പി ഉദയൻ , കെ പി എ റഷീദ്, ബി വി ജോയ് , കെ എം മെഹറൂഫ്, വി കെ സുജിത് , മാഗി ആൽബർട്ട് , രേണുക ടീച്ചർ , ജീഷ്മ സുജിത്, ഷിൽവ ജോഷി, അജിത അജിത് എന്നിവർ സമരത്തിൽ പങ്കെടുത്തു.