Post Header (woking) vadesheri

ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് വാർഷികം .

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബിന്റെ ഏഴാം വാർഷികം ആഘോഷിച്ചു.
ഗുരുവായൂർ ഫ്രീഡം ഹാളിൽ തൃശ്ശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ  ഉദ്ഘാടനം ചെയ്തു. ചാവക്കാട് തഹസിൽ ദാർ എം. കെ. കിഷോർ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ വിജീഷ് മണി വിശിഷ്ടതിഥിയായി.

Ambiswami restaurant

ചടങ്ങിൽ മുൻ തഹസിൽദാർ കെ. പ്രേമചന്ദ് രചിച്ച “അനുരാഗസന്ധ്യ” എന്ന ആൽബത്തിന്റെ പ്രകാശനവും നടന്നു. ഡെപ്യൂട്ടി കളക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ച സി.എസ്. രാജേഷിനെയും കുരുന്നു ഗായിക സാരംഗിയെയും അനുമോദിച്ചു.

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന കെ. ഗീത, കെ.പ്രകാശൻ,സി.സി. രുക്മണി ദേവി,ഇ. ഡി.ഗിരി,കെ. ബി. സനൽ, എം. എ. തോമസ്,കെ. ഷീജ, സി.സി.ജിജി,എം. ജി. ജോസഫ്,കെ. എസ്. അനിൽകുമാർ എന്നിവർക്ക് യാത്രയയപ്പും നൽകി. ഡെപ്യൂട്ടി തഹസിൽദാർ പി.വി ഫൈസൽ, പി. സി. മോളി, ശാലി ടൈസൺ,മനോജ് പൂവന്ത്ര നേതൃത്വം നൽകി. മ്യൂസിക് ക്ലബ് കൺവീനർ കെ. എസ്.അനിൽകുമാർ സ്വാഗതവും റിട്ടയേഡ് തഹ സിൽദാർ കെ. പ്രേമചന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഗാനമേള ഉണ്ടായി.

Second Paragraph  Rugmini (working)