Post Header (woking) vadesheri

ചാവക്കാട് ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു

Above Post Pazhidam (working)

ചാവക്കാട് :ചാവക്കാട് തെക്കൻ പാലയൂരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ ആക്രമണത്തിന് ഇരയായത്. നിർമല, ലളിത എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വാസുവിനെ ചാവക്കാട് താലൂക്ക് ആ ശുപത്രിയിലും പ്രവശിപ്പിച്ചു.

Ambiswami restaurant

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വെങ്കിടങ്ങ് സ്വദേശി ശ്രാവണന് (18) കടിയേറ്റത്. കുറുക്കൻ ബൈക്കിലേക്ക് ചാടി കാലിൻ്റെ ഉപ്പുറ്റിയിൽ കടിക്കുകയായിരുന്നു. പിന്നീട് അതു വഴി വന്ന കറുപ്പം വീട്ടിൽ വെട്ടത്ത് ആദിലി (17) നും കടിയേറ്റു. അന്ന് രാത്രി പത്തുമണിയോടെതമിഴ്നാട് സ്വദേശി കമലും (40)ആക്രമണത്തിന് ഇരയായി. ശ്രാവണനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ ചാവക്കാട് താലൂക്ക് ആ ശുപത്രിയിലും പ്രവേശിപ്പിച്ചു.

ചാവക്കാട് നഗരസഭയിലെ 13, 14 വാർഡുകളിൽ ഉൾപ്പെടുന്ന തെക്കൻ പാലയൂരിൽ ഭീതി പടർത്തുന്നത്.ഒരാഴച് മുമ്പ് പട്ടച്ചാവിൽ നബീസയെ കുറുനരി കടിച്ചിരുന്നു. കൈക്ക് ഗുരുതരമായി കടിയേറ്റ ഇവർ ചികിത്സയിലാണ്. ഇതിനിടെ നഗരസഭ വാർഡ് 17 തെക്കഞ്ചേരിയിൽ കോമളത്ത് വീട്ടിൽ മുഹമ്മദ്‌ ആഷറിന്റെ പശു കുറുനരി ആക്രമണത്തെ തുടർന്ന് ചത്തു.

Second Paragraph  Rugmini (working)

കുറുക്കന്റെ ആക്രമണത്തിനു ഇരയായവർക്ക് താത്കാലിക ആശ്വാസമായി ചാവക്കാട് നഗരസഭ ചെയർമാൻ റിലീഫ് ഫണ്ടിൽ നിന്നും 5000 രൂപ വീതം അനുവദിക്കാൻ തീരുമാനമായി. വനം- വന്യജീവി സംരക്ഷണ വകുപ്പിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു. പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിൽ യോഗം ചേർന്നു.

ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, ബുഷറലത്തീഫ്, പ്രസന്ന രണദിവ, കൗൺസിലർ എം ആർ രാധാകൃഷ്ണൻ, സെക്രട്ടറി എം. എസ് ആകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, വെറ്റിനറി ഡോക്ടർ ശർമ്മിള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് തെക്കൻപാലയുരിലും കുറുനരിയുടെ ആക്രമണത്തിനിരയായ കുടുംബങ്ങളിലും ഷീജ പ്രശാന്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി

Third paragraph