Post Header (woking) vadesheri

വായനദിനത്തിൽ ദേവസ്വം പ്രതിഭകളെ ആദരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ വായനദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നടന്ന സെമിനാർ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്‌തു. വൈകിട്ട് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ
സാംസ്കാരിക സമ്മേളനവും പ്രതിഭകളെ ആദരിക്കലും നടത്തി. തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുരളി പെരുനെല്ലി ഉദ്ഘാടനം നിർവ്വഹിച്ചു.
സാഹിത്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവിയും സാംസ്കാരിക പ്രവർത്തകരുമായ . ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. രാവുണ്ണി ,ഗ്രന്ഥശാലാ പ്രവർത്തന രംഗത്ത് അരനൂറ്റാണ്ടിലേറെയായി മികച്ച സംഭാവന നൽകിയ പ്രൊഫ.എം.ഹരിദാസ് എന്നിവരെ മുരളി പെരുനെല്ലി എം എൽ എ പൊന്നാടയണിയിച്ചു ആദരിച്ചു. ഉപഹാരമായി നിലവിളക്ക് സമ്മാനിച്ചു.

Ambiswami restaurant

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. കവിയും ഗ്രന്ഥകാരനുമായ
.രാധാകൃഷ്ണൻ കാക്കശ്ശേരി വായനദിന സന്ദേശം നൽകി..
ലൈബ്രറി ഉപദേശക സമിതി അംഗം ഷാജു പുതൂർ . ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ സി.മനോജ് എന്നിവർ സംസാരിച്ചു