Post Header (woking) vadesheri

ഗുരുവായൂർ നഗരസഭ ബസ് ടെർമിനലിന് അയ്യങ്കാളിയുടെ പേരിടണം: കേരള കോൺഗ്രസ്

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ: നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുവായൂർ നഗരസഭ ബസ് ടെർമിനലിന് മഹാത്മ അയ്യങ്കാളിയുടെ പേരിടണമെന്ന് കേരള കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി സ്‌മൃതി സംഗമം ആവശ്യപ്പെട്ടു.

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ സംഗമം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാക്കളായ ആർ.എച്ച്. അബ്‌ദുൾ സലീം, ഇ.ജെ. ജോർജ്, സി.വി. ജോസഫ്, സി. മഹേഷ് മേനോൻ, ഇ.എൽ. തോമസ്, സി.എൽ. ഫ്രാൻസിസ്, വിജയൻ പേരകം എന്നിവർ സംസാരിച്ചു. ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപത്തിലാണ് സംഗമം സംഘടിപ്പിച്ചത്.

Second Paragraph  Rugmini (working)