Post Header (woking) vadesheri

യദു കൃഷ്ണന്റെ വീടിന്റെ താക്കോൽ ദാനം 20ന്.

Above Post Pazhidam (working)

ചാവക്കാട് : എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂ‌ളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദു കൃഷ്ണന് നൽകുന്ന സ്നേഹ ഭവനത്തിന്റെ പ്രമാണ സമർപ്പണവും താക്കോൽദാനവും മെറിറ്റ് ഡേയും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 20 വെള്ളിയാഴ്ച രാവിലെ 9. 30ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എൻ. കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും.സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.

Ambiswami restaurant

പത്താം ക്‌ളാസിൽ ഒൻപത് എ പ്ലസ് വാങ്ങിയ യദു കൃഷ്ണൻ പഠന ത്തിൽ പിന്നോക്കം പോകുന്നത് ശ്രദ്ധ യിൽ പെട്ട അധ്യാപികയുടെ അന്വേഷണ മാണ്  വീട് എന്ന സ്വപ്ന സാക്ഷ്കാരത്തിലേക്ക് എത്തിയത്  പുലർച്ചെ ചേറ്റുവ കായലിൽ നിന്നും കക്ക വാരി  വില്പന നടത്തിയ ശേഷമാണു യദു കൃഷ്ണൻ സ്‌കൂളിലേക്ക് വന്നിരുന്നത് എന്ന് കണ്ടെത്തി . 

പിതാവ് ഉപേക്ഷിച്ച തിനെ തുടർന്ന്  അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം എങ്ങണ്ടിയൂരിൽ ഒരു കുടിലിൽ വാടകക്ക് താമസിക്കുകയായിരുന്നു.  യദുകൃഷ്ണന് സ്വന്തമായി വീടും സ്ഥലവും നൽകുവാൻ ഗുരുവായൂർ എം.എൽ.എ, ചെയർപേഴ്‌സൻ, സ്‌കൂൾ മാനേജ്മെന്റ്,സ്റ്റാഫ്,പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ,പൂർവ്വ അദ്ധ്യാപകർ,വിദ്യാർത്ഥികൾ,നാട്ടുകാർ, ജനപ്രതിനിധികൾ വ്യാപാരികൾ തുടങ്ങിയവരുടെ സഹായത്താൽ 16 ലക്ഷ ത്തോളം രൂപ ചിലവിൽ സ്ഥലവും വീടും  യാഥാർഥ്യമാക്കിയത്.

Second Paragraph  Rugmini (working)

. കൂടാതെ 2024-25 അദ്ധ്യയനവർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ 237 ൽ 237 പേരെയും വിജയിപ്പിച്ചുകൊണ്ട് വിദ്യാലയം 100 ശത മാനം വിജയവും നേടി. പ്ലസ്‌ടു പരീക്ഷയും മുൻവർഷങ്ങളിലെപോലെ 90% ത്തിൻ്റെ മികച്ച വിജയവുമായി മുന്നേറ്റമുണ്ട്. വിദ്യാലയത്തിന് മികച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഡേയും ഈ ദിനത്തിൽ സംഘടിപ്പിക്കുന്നതാണ്.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, മാനേജർ എം.യു. ഉണ്ണികൃഷ്‌ണൻ, പ്രിൻസിപ്പൽ എം.ഡി. ഷീബ, പ്രധാന അധ്യാപിക എം. സന്ധ്യ, പിടിഎ പ്രസിഡന്റ് ഷൈബി വത്സൻ, സീനിയർ അസിസ്റ്റന്റ് പി. ഷീജ, സുനീഷ് കെ. തോമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.