Post Header (woking) vadesheri

ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലിയാഘോഷം ആറ് കേന്ദ്രങ്ങളിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങൾ ആറു കേന്ദ്രങ്ങളിലായി , വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായി നടത്താൻ സംഘാടക സമിതിക്ക് രൂപം നൽകി.ദേവസ്വം മന്ത്രി .വി.എൻ.വാസവനാണ് മുഖ്യ രക്ഷാധികാരി. ചെമ്പൈ സ്വാമികളുടെ ജൻമനാടായ പാലക്കാട്ടെ കോട്ടായി ഗ്രാമത്തിൽ ചിങ്ങം ഒന്നിന് സുവർണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം നടത്താനാണ് ആലോചന.

Arya bhavan inner

കോഴിക്കോട് തളി ക്ഷേത്രം, തൃശൂർ സംഗീത നാടക അക്കാദമി, ഗുരുവായൂർ, വൈക്കം മഹാദേവക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാൾ എന്നിവിടങ്ങളിലാകും ആഘോഷ പരിപാടികൾ ..ചെമ്പൈ അനുസ്മരണ പ്രഭാഷണം, സെമിനാർ, ‘ലോഗോ പ്രകാശനം, ചെമ്പൈ പുരസ്കാര സ്വീകർത്താക്കളുടെ സംഗമം, സമാദരണം, പുസ്തക പ്രകാശനം ,വിശേഷാൽ കച്ചേരി എന്നിവ സുവർണ ജൂബിലിയാഘോഷ പരിപാടികളിലുണ്ടാകും..

Second Paragraph  Sarovaram(working)

ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലിയാലോ ഷ ഭാഗമായി തപാൽ സ്റ്റാമ്പ് ,പോസ്റ്റൽ കവർ എന്നിവ പുറത്തിറക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ യോഗത്തിൽ അധ്യക്ഷനായിരുന്നു…
സംഘാടക സമിതി രക്ഷാധികാരികളായി എൻ.കെ.അക്ബർ എം എൽഎ, നഗരസഭാ ചെയർമാൻ .എം.കൃഷ്ണദാസ് എന്നിവരെയും കേരള സംഗീത നാടക അക്കാദമി ,കലാമണ്ഡലം , തിരുവിതാംകൂർ, കൊച്ചിൻ ,കൂടൽമാണിക്യം ദേവസ്വം ബോർഡുകളുടെ അധ്യക്ഷൻമാരെയും രക്ഷാധികാരികളായി ഉൾപ്പെടുത്തും.. ഗുരുവായൂർ ദേവസ്വം ചെയർമാൻ സംഘാടക സമിതിയുടെ ചെയർമാനാകും’. ദേവസ്വം ഭരണ സമിതി അംഗങ്ങൾ, സംഗീത നാടക അക്കാദമി സെക്രട്ടറി  കരിവെള്ളൂർ മുരളി ,കലാമണ്ഡലം രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ എന്നിവർ വൈസ് ചെയർമാൻമാരാകും. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ജനറൽ കൺവീനർ.

Third paragraph Saravan bhavan


ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കൺവീനർമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്കും സംഘാടക സമിതി രൂപം നൽകി.
ഗുരുവായൂർ ദേവസ്വം ആസ്ഥാനത്ത് വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം  .സി .മനോജ്, . കരിവെള്ളൂർ മുരളി ,ഡോ.പി.രാജേഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, വൈക്കം വേണുഗോപാൽ,ആർ ഐ നാരായണൻ, ആർ പി അയ്യർ, മണികണ്ഠ വാര്യർ, അനുശ്രീ, സജീവൻ നമ്പിയത്ത് എന്നിവർ സംസാരിച്ചു. കെ.ജി.സുരേഷ് കുമാർ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

First Paragraph Jitesh panikar (working)