Post Header (woking) vadesheri

വിദ്യാർത്ഥികൾ നാടിന്റെ സമ്പത്ത് : കെ സേതു രാമൻ. ഐ പി എസ്

Above Post Pazhidam (working)

ഗുരുവായൂർ : വിദ്യാർത്ഥികൾ നാടിന്റെ സമ്പത്താണെന്ന് കെ.സേതുരാമൻ ഐപിഎസ്. ഗുരുവായൂർ എംഎൽഎ പ്രതിഭ സംഗമം 2025 പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ടൗൺഹാളിൽ എൻ.കെ. അക്ബർ എംഎൽഎ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലത്തിൽ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പ്രതിഭകളെയും 100% വിജയം നേടിയ വിദ്യാലയങ്ങളെയും എം.എല്‍.എ പുരസ്കാരം നല്‍കി ആദരിച്ചു.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. പ്രസാദ്, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, പഞ്ചായത്ത് പ്രസിഡന്റ് മാരായ ജാസ്മിൻ ഷെഹീർ, വിജിത സന്തോഷ്, ടി.വി. സുരേന്ദ്രൻ, ബിന്ദു സുരേഷ്,നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ടി.ശിവദാസൻ,കെ.പി.എ. റഷീദ്, , തേലമ്പറ്റ വാസുദേവൻ, പി.കെ. സെയ്താലിക്കുട്ടി, പി.സി.ഷാഹു തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)