Post Header (woking) vadesheri

ലോനപ്പൻ ഗുരുക്കൾ അനുസ്മരണം.

Above Post Pazhidam (working)

ഗുരുവായൂർ : സി.ടി. ലോനപ്പൻ ഗുരുക്കൾ അനുസ്മരണവും സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരവും നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തു
ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ ട്രസ്റ്റ് ചെയർമാൻ കെ.പി.ഉദയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി കൃഷ്ണദാസ് ഗുരുക്കൾ,
ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി കെ.പി.ദിനേശൻ ഗുരുക്കൾ എന്നിവർ അനുസ്‌മരണം നടത്തി.

Arya bhavan inner

ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ സി.ഐ.ജി. അജയകുമാർ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ തൃശൂർ ജില്ല യോഗ സ്പോർട്സ് അസോസിയേഷൻ പ്രസിഡൻ്റ് ധന്യ ഹരിദാസിനെ ആദരിച്ചു. ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർ ശോഭ ഹരിനാരായണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. കളരിപ്പയറ്റിന്റെ ചരിത്രം, കളരി വർത്തമാനകാല സംഭവങ്ങൾ,കളരി ആയുധങ്ങൾ എന്നിവയെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.

Second Paragraph  Sarovaram(working)

വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി. അനുസ്മരണ ട്രസ്റ്റ് ജനറൽ കൺവീനർ രാജേന്ദ്രൻ കണ്ണത്ത് സ്വാഗതവും അഡ് വൈസറി ബോർഡ് മെമ്പർ ഇ. ജെ. ആന്റോ നന്ദിയും പറഞ്ഞു.ഭാരവാഹികളായ
കെ. വാസുദേവൻ നമ്പൂതിരി, ഗിരീഷ് തൊടുവിൽ, ജോയ്‌സൺ മാങ്ങൻ, പി.ആർ. ഡെന്നി എന്നിവർ നേതൃത്വം നൽകി.

Third paragraph Saravan bhavan