Post Header (woking) vadesheri

ഗുരുവായൂർ നഗര സഭയുടെ ഷീ സ്റ്റേ ഉൽഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയുടെ ‘ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു . മുരളി പെരുനെല്ലി എം.എൽ.എ.,ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി. കെ. വിജയൻ .മുൻ എം.പി. ക്യാപ്റ്റൻ ലക്ഷിയുടെ മകൾ സുഭാഷിണി അലിഎന്നിവർ അതിഥികളായി .

Arya bhavan inner

നഗരസഭചെയർമാൻ എം കൃഷ്ണദാസ്,വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.എം. ഷെഫീർ, ശൈലജ ദേവൻ, ബിന്ദു അജിത് കുമാർ, എ.സായിനാഥൻ, എ.എസ്. മനോജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി.ശിവദാസ്, സുരേഷ് കുമാർ, മുനിസിപ്പൽ എഞ്ചിനീയർ ഇ.ലീല, സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ കുടുംബശ്രീ എൻ. യു. എൽ. എം.സംയോജന പദ്ധതിയുടെ ബ്രോഷർ പ്രകാശനം നടന്നു.

Second Paragraph  Sarovaram(working)

പ്രതിവർഷം ദശലക്ഷകണക്കിന് ജനങ്ങൾ വന്നു പോകുന്ന ഗുരുവായൂർ നഗരത്തിൽ എത്തിച്ചേരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി മിതമായ നിരക്കിൽ താമസിക്കാനായി നഗരസഭ ഷി സ്റ്റേ ഹോം ഒരുക്കിയിട്ടുള്ളത്. 5 കോടി രൂപയോളം ചിലവഴിച്ച് , ഗുരുവായൂർ ഔട്ടർ റിംഗ് റോഡിനോട് ചേർന്ന് ഹോമിയോ ഡിസ്പൻസറിക്ക് സമീപം 4 നിലകളിലായി ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

Third paragraph Saravan bhavan

ഗുരുവായൂർ നഗരസഭ 2 8-ാംവാർഡിൽ ഔട്ടർറിംഗ് റോഡിലെ നഗരസഭയുടെ ഏകദേശം 15 സെൻറ് സ്ഥലത്ത് 4 നിലകളായി ആകെ 1164 എം സ്ക്വയർ വിസ്തീർണ്ണത്തിൽ ഷീസ്റ്റേ ഹോം ഒരുക്കിയിട്ടുള്ളത്. ഗ്രൗണ്ട് ഫ്ളോറിൽ ഓഫീസ് റൂം, ലോബി, ഡൈനിംഗ് ഭാഗം എന്നിങ്ങനെയും ആദ്യത്തെയും രണ്ടാമത്തെയും നിലയിൽ ഓരോ ഫ്ളോറിലും 7 ഡോർമെറ്ററികളിലായി 35 ബെഡുകളും, ആകെ 70 ബെഡുകളുമുണ്ട്.
മൂന്നാമത്തെ നിലയിൽ 7 മുറികളിലായി ആകെ 24 ബെഡുകളും സജ്ജമാക്കിയിട്ടുണ്ട് .

First Paragraph Jitesh panikar (working)