
ചാവക്കാട് പരിസ്ഥിതി ശില്പം അനാച്ഛാദനം ചെയ്തു.

ചാവക്കാട് : മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നിർമ്മിച്ച പരിസ്ഥിതി ശില്പം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അനാച്ഛാദനം ചെയ്തു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1,65,000 രൂപ ചിലവഴിച്ച് ഈ ശില്പം നിർമ്മിച്ചിരിക്കുന്നത്.

. സ്ഥിരം സമിതി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ് അധ്യക്ഷത വഹിച്ചു. സത്താർ കെ.വി ഷാഹിന സലീം, . അബ്ദുൾ റഷീദ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ . ദിലീപ് ബി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 . ഷമീർ എം, കുടുംബശ്രീ ചെയർപേഴ്സൺ . ജീന രാജിവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ് നൽകുമെന്നും, ജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ചെയർപേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് പറഞ്ഞു.