Post Header (woking) vadesheri

അഡ്വ.എ.ഡി. ബെന്നിയെ പ്രതിഭാ പുരസ്കാരം നല്കി ആദരിച്ചു.

Above Post Pazhidam (working)

കൊച്ചി : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിയെ പ്രതിഭാ പുരസ്കാരം നല്കി ആദരിച്ചു. എറണാകുളം ഇളന്തിക്കര ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് അപൂർവ്വസംഗമം സംഘടന നടത്തിയ കാരുണ്യോത്സവത്തിലാണ് ബെന്നി വക്കീലിനെ പുത്തൻവേലിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ്.എം.പി. ആദരിച്ചത്.

Ambiswami restaurant

പുത്തൻവേലിക്കര പഞ്ചായത്തു് മെമ്പർ സിന്ധു നവീനൻ പൊന്നാട അണിയിച്ചു.ഉപഭോക്തൃകേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നി വക്കീൽ കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. തൃശൂർ സാംസ്കാരിക അക്കാദമി പ്രസിഡണ്ട് കൂടിയാണ്. യു ട്യൂബർ കൂടിയായ ബെന്നി വക്കീൽ ആയിരത്തിലധികം ലേഖനങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.എം.പ്രമുഖൻ, ജോർജ് മാളിയേക്കൽ, ബിജു ഭാരതീയൻ, സിനി ആർട്ടിസ്റ്റ് പ്രാർത്ഥന സന്ദീപ്, നജീബ് കുളങ്ങര, മാർട്ടിൻ മാളവന എന്നിവർ പ്രസംഗിച്ചു.