Post Header (woking) vadesheri

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: നഗരസഭ പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി കുടുംബ – പ്രതിഭാ സംഗമം സംഘടിപ്പിച്ചു.കാരക്കാട് ഗോൾഡൻ -പേൾ റസിഡൻസിയിൽ മുൻ ഡി.സി.സി. പ്രസിഡണ്ട് എം.പി.വിൻസന്റ് ഉൽഘാടനം ചെയ്തു.
വാർഡ് കൗൺസിലർ സി.എസ്. സൂരജ് അദ്ധ്യക്ഷത വഹിച്ചു.
വിജയികൾക്ക് നഗരസഭപ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉപഹാര സമർപ്പണവും മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സമ്മാനിച്ചു.

Ambiswami restaurant

ഹരിത കർമ്മസേന, ആശാ വർക്കർ , അംഗൻവാടി അദ്ധ്യാപിക എന്നിവരെയും അനുമോദിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.ഡോ.ഹനിനി,എം .രാജ് എന്നിവർ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസെടുത്തു.കെ.വി.സത്താർ,ടി.എൻ.മുരളി,വി.എസ്.നവനീത്, പ്രതീഷ് ഓടാട്ട്,ടി.കെ.ഗോപാലകൃഷ്ണൻ,ഷൈലജ ദേവൻ, കെ.എം.ഷിഹാബ്, സുഷ ബാബു,രാജലക്ഷ്മി,ശശി വല്ലാശ്ശേരി,ബാബുരാജ് ഗുരുവായൂർ,കൃഷ്‌ണകുമാർ ചെമ്പകശ്ശേരി,കെ.സലിൽ കുമാർ,പ്രേംകുമാർ ജി മേനോൻ ,പി.എം.മുഹമ്മദുണ്ണി, പി.കൃഷ്ണകുമാർ,വി.എ.ഉദയൻ,ശ്രീന എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)


ഡോ.ഡി.എം.വാസുദേവൻ, കീഴേടം രാമൻ നമ്പൂതിരി, ഡോ. ശിവകുമാർ , ഡോ.അച്ചുതൻ കുട്ടി മാസ്റ്റർ, സരളസിസ്റ്റർ, ശോഭന ചക്രവർത്തി , കോമത്ത്‌ നാരായണ പണിക്കർ ,കാരയിൽ ശ്രീനിവാസൻ, വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകി.