Post Header (woking) vadesheri

ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയുടെ മൂന്നാമത്തെ നഗര ജനകീയാരോഗ്യ കേന്ദ്രം ചൂൽപുറത്ത് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് ,സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ. എസ്. മനോജ്, എ.സായി നാഥൻ , ശൈലജസുതൻ , എ. എം. ഷഫീർ , കൗൺസിലർ സിന്ധു ഉണ്ണി, ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.സജീവ് കുമാർ,നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ടി. ശിവദാസൻ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് എച്ച് ദാസ്, മുനിസിപ്പൽ എൻജിനീയർ ഇ.ലീല എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)

നഗരസഭയുടെ ഹെൽത്ത് ഗ്രാന്റിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ചൂൽ പുറത്ത് വെൽനെസ് സെന്റർ പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്. നേരത്തെ പഞ്ചാരമുക്ക് കല്ലായി ബസാറിലും മമ്മിയൂരിലും വെൽനെസ് സെൻ്ററുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. ഒരു ഡോക്‌ടറും ഒരു നഴ്സും ഒരു ഫാർമസിസ്റ്റും ഉൾപ്പടെയുള്ളവരുടെ സേവനം വെൽനെസ് സെൻ്ററുകളിൽ ലഭിക്കും.

Third paragraph