Header 1 vadesheri (working)

കൊച്ചി കടലിൽ ചരക്കുകപ്പൽ മറിഞ്ഞു

Above Post Pazhidam (working)

കൊച്ചി: അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം. കപ്പലിൽ നിന്നു കണ്ടെയ്നറുകൾ കടലിൽ വീണു. അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകൾ കടലിൽ ഒഴുകുന്നതായാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിക്കു പോയ എംഎസ്സി് ELSA 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

First Paragraph Rugmini Regency (working)

കൊച്ചിയിൽ നിന്നു 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ശേഷിക്കുന്ന 15 ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് കാർഗോയിലുണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ഗ്യാസ് ഓയിലും 367.1 മെട്രിക്ക് ടൺ സൾഫറും കടലിൽ പതിച്ചതായ റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്

Second Paragraph  Amabdi Hadicrafts (working)


സംശയാസ്പദമായ നിലയിലുള്ള കണ്ടെയ്നറുകൾ തീരത്തു കണ്ടാൽ പൊതുജനങ്ങൾ അടുത്തേക്ക് പോകരുതെന്നും കൈകൊണ്ടു തൊടരുതെന്നും ദുരന്തനിവരാണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. തീരത്ത് എണ്ണപ്പാട തെളിയാനും സാധ്യതയുണ്ട്. ഇതും സ്പർശിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടാൽ പൊലീസിൽ വിവരമറിയിക്കണം. അല്ലെങ്കിൽ 112ൽ വിളിച്ച് വിവരം നൽകണം