Post Header (woking) vadesheri

തൃശൂർ നഗരത്തിൽ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേൽക്കൂര വീണു

Above Post Pazhidam (working)

തൃശൂർ : തൃശൂർ നഗര ത്തിൽ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേൽക്കൂര വീണു. മുനിസിപ്പല്‍ ഓഫിസ് റോഡിലെ നാല് നിലയുള്ള കെട്ടിടത്തിനു മുകളില്നിന്നാണ് മേല്ക്കൂര റോഡിലേക്ക് വീണത്. കോര്പ്റേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Ambiswami restaurant

കനത്ത മഴയെ തുടര്ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്. മേല്ക്കൂ ര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്ത്തനങ്ങള്‍ ആരംഭിച്ചു

Second Paragraph  Rugmini (working)

കനത്ത മഴയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നെന്നും അതിനാലാണ് ദുരന്തം ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു.