
ഗോശാല ഭക്തർക്ക് തുറന്ന് കൊടുക്കണം: മഹിളാ കോൺഗ്രസ്സ്

ഗുരുവായൂർ: ഗുരുവായൂർ കിഴക്കെനടയിൽ ദേവസ്വത്തിന്റെ, ഉൽഘാടനം കഴിഞ്ഞ ഗോശാല യിൽ ഭക്തർക്ക് സന്ദർശത്തിനായി എത്രയും വേഗം തുറന്ന് കൊടുക്കണമെന്ന് ഗുരുവായൂർമണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റിദേവസ്വം മാനേജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ദേവസ്വം കമ്മിറ്റിക്ക് നിവേദനം നൽക്കുവാനും തീരുമാനിച്ചു.

മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്പ്രിയ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽകോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് രേണുകാ ശങ്കർപ്രമേയാവതരണം നടത്തി നേതാക്കളായ ഷൈലജ ദേവൻ, സുഷാ ബാബു, ശ്രീദേവി ബാലൻ, പ്രമീളാ ശിവശങ്കരൻ , നവ്യ നവനീത്, രജിത, രാജലക്ഷ്മി, ദീപാ വിജയകുമാർ എന്നിവർ സംസാരിച്ചു.
