Post Header (woking) vadesheri

ബി എം ഡബ്ള്യു കാറിൽ ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന , യുവാവും യുവതിയും അറസ്റ്റിൽ

Above Post Pazhidam (working)

കൽപറ്റ : ബി എം ഡബ്ള്യു കാറിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ ഷിന്സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.

First Paragraph Jitesh panikar (working)

മൊതക്കര ചെമ്പ്രത്താംപൊയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരെയും വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 96,290 രൂപയും കണ്ടെത്തി. വാഹനവും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സ്വന്തം ഉപയോഗത്തിനും വില്പ്പ നയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്കി യ മൊഴി.വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത് . എസ്ഐമാരായ എംകെ സാദിർ, ജോജോ ജോര്‍ജ്, എഎസ്ഐ സിഡിയ ഐസക്, എസ് സിപി ഓ ഷംസുദ്ധീൻ, സിപിഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്