
കൊമ്പൻ കരുവന്തല ഗണപതി ചരിഞ്ഞു

ഗുരുവായൂർ : കൊമ്പൻ കരുവന്തല ഗണപതി ചരിഞ്ഞു. 26 വയസ്സ് ആയിരുന്നു. വയർ സംബന്ധമായ അസുഖവും വിറയലും ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു .കഴിഞ്ഞ വിഷുവിന് ഉത്സവങ്ങളിൽ പങ്കെടുത്തിരുന്നു.വെങ്കിടങ്ങ് കരുവന്തല ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല ആഘോഷത്തിലെ; എഴുന്നള്ളിപ്പിന് നിറസാന്നിധ്യമായിരുന്നു ചരിഞ്ഞ കരുവന്തല ഗണപതി .

2012ൽ ഒറ്റപ്പാലത്തു നിന്നും ആണ് ആനയെ കൊണ്ടുവന്നത്. ആന ചരിഞ്ഞ വിവരം അറിയിച്ചതിനെ തുടർന്ന് സോഷ്യൽ ഫോറസ്റ്റ് തൃശ്ശൂർ ഡിവിഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ലോറിയിൽ മലയാറ്റൂരിൽ സംസ്കാരത്തിനായി കൊണ്ട് പോയി . കരുവന്തല ഗണപതിക്ക് ധാരാളം ഫാൻസ് ഉണ്ട് , നൂറു കണക്കിന് ആനപ്രേമികളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്
