Header 1 vadesheri (working)

കര്‍ണാടക മുന്‍ ഡിജിപി കുത്തേറ്റു മരിച്ചു, ഭാര്യ കസ്റ്റഡിയിൽ

Above Post Pazhidam (working)

ബെംഗളൂരു : കര്‍ണാടക മുന്‍ ഡിജിപി ഓം പ്രാകാശിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ ഓം പ്രകാശിന് 68 വയസ്സാണ്. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് ശരീരമാസകലം മുറിവേറ്റ നിലയിൽ അദ്ദേ​ഹത്തെ കണ്ടെത്തിയത്.

First Paragraph Rugmini Regency (working)

ഭാര്യ പല്ലവിയാണ് കൃത്യം നടത്തിയത് പല്ലവി മറ്റൊരു മുൻ ഡിജിപിയുടെ ഭാര്യയെ വിളിച്ച് കുറ്റം സമ്മതിച്ച തിനെ . തുടർന്ന് അവർ 112 എന്ന നമ്പറിൽ വിളിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു . പോലീസ് എത്തി പല്ലവിയെ കസ്റ്റഡിയിലെടുത്തു , മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് നാലര മണിയോടെയായിരുന്നു സംഭവം

Second Paragraph  Amabdi Hadicrafts (working)

ദമ്പതികൾക്കിടയിൽ വളരെക്കാലമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെന്നും അടുത്ത കാലത്തായി ഇത് രൂക്ഷമായിരുന്നുവെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ദാമ്പത്യ പ്രശ്‌നങ്ങൾ കാരണം ഓം പ്രകാശ് കുറച്ച് വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്നു, എന്നാൽ അടുത്തിടെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്