ഗോശാല ഉദ്ഘാടനവും, ക്ഷേത്ര ധനസഹായ വിതരണവും ഏപ്രിൽ 18 ന്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ മധ്യമേഖലയിലെ ഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള
ധനസഹായ വിതരണവും ക്ഷേത്രം കിഴക്കേനട ഗോശാലയുടെ ഉദ്ഘാടനവും മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്കുഭാഗത്ത് നിർമ്മിക്കുന്ന പുതിയ നടപ്പന്തലിൻ്റെ ശിലാസ്ഥാപനവും ഏപ്രിൽ 18 വെള്ളിയാഴ്ച രാവിലെ 11ന് നടക്കും.

Poonthanam
Rugmani 700-200

ദേവസ്വം മന്ത്രി .വി.എൻ വാസവൻ ക്ഷേത്ര ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും..എൻ.കെ.അക്ബർ എംഎൽ എ വിശിഷ്ടാതിഥിയായും .എം.കൃഷ്ണദാസ്,
(ചെയർമാൻ, ഗുരുവായൂർ നഗരസഭ) മുഖ്യാതിഥിയായും പങ്കെടുക്കും.

Vasudev Inn

ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ . കെ.പി.വിനയൻ എന്നിവർ സന്നിഹിതരാകും.