വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം : സയ്യിദ് ഫസൽ തങ്ങൾ

Above Post Pazhidam (working)

ചാവക്കാട്  : രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയേയും തകർക്കുന്നതും നാം ഉയർത്തിപ്പിടിച്ച മതസൗഹാർദ്ദത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ തകർക്കുന്നതുമായ പുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ പറഞ്ഞു.

Poonthanam
Rugmani 700-200

വഖഫ് നിയമ ഭേദഗതിക്കെതിരെ ചാവക്കാട് മേഖലയിൽ മുപ്പതോളം മഹല്ലുകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണത്തല മഹല്ല് പ്രസിഡന്റ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
പൊതുജന നന്മകൾക്ക് വേണ്ടി പൂർവ്വ സൂരികൾ വഖഫ് ചെയ്ത സ്വത്തുക്കൾ പിടിച്ചെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബഷീർ ഫൈസി ദേശമംഗലം പറഞ്ഞു..

Vasudev Inn

കമറുദ്ധീൻ ബാദുഷ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.കിറാമൻകുന്ന് മഹല്ല് സെക്രട്ടറി അഡ്വ.എ.വി.മുഹമ്മദ്‌ അൻവർ സ്വാഗതം പറഞ്ഞു.സുലൈമാൻ അസ്ഹരി,സി. എച്ച്.റഷീദ്, നൗഷാദ് അഹമ്മു, അബ്ദുൽ ലത്തീഫ് ഹൈതമി, അങ്ങാടിത്താഴം മഹല്ല് ഖത്തീബ് കെ.എം. ഉമർ ഫൈസി,
ബ്ലാങ്ങാട് ഖത്തീബ് ശിഹാബ് ബാഖവി,
ഹുസൈൻ തങ്ങൾ മമ്പുറം, ആർ.വി .എം. ബഷീർ മൗലവി, എടക്കഴിയൂർ മഹല്ല് പ്രസിഡന്റ് ആർ. വി. മുഹമ്മദ്‌ കുട്ടി, അങ്ങാടിത്താഴം മഹല്ല് പ്രസിഡന്റ് അബ്ദുറഹ്മാൻ കാളിയത് ,മണത്തല മഹല്ല് ജനറൽ സെക്രട്ടറി കെ. വി.ഷാനവാസ്,
ഷമീർ ബ്രോഡ്‌വെ തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി പ്രതിഷേധ റാലി നടന്നു.
മേഖലയിലെ 33 മഹല്ല് കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് മണത്തല പള്ളി, പാലയൂർ ക്രിസ്ത്യൻ പള്ളി പരിസരത്തു നിന്നും പ്രതിഷേധ റാലി ആരംഭിച്ചു. തുടർന്ന് ചാവക്കാട് സെന്ററിൽ വെച്ച് റാലി സംയുക്തമായി ടൗൺചുറ്റി മുനിസിപ്പൽ സ്ക്വയറിൽ സമാപിച്ചു.